Annie Raja | രാഹുല്‍ ഗാന്ധിക്കെതിരായ തന്റെ സ്ഥാനാര്‍ഥിത്വം ശരിയായില്ലെന്ന് ആനി രാജ; ഇന്‍ഡ്യ സഖ്യത്തെ പരിഹസിക്കാന്‍ ബിജെപി ആയുധമാക്കിയെന്നും അവസരമൊരുക്കേണ്ടിയിരുന്നില്ലെന്നും നേതൃത്വം
ന്യൂഡെല്‍ഹി: (KVARTHA) ലോക് സഭാ തിരഞ്ഞെടുപ്പില്‍ (Lok Sabha Election) വയനാട്ടില്‍ (Wayanad) രാഹുല്‍ ഗാന്ധിക്കെതിരായ (Rahul Gandhi) തന്റെ സ്ഥാനാര്‍ഥിത്വം (Candidacy) ശരിയായില്ലെന്ന് വ്യക്തമാക്കി ആനി രാജ (Annie Raja). മത്സരിക്കുക എന്നത് തന്റെ തീരുമാനമായിരുന്നില്ലെന്ന് പറഞ്ഞ അവര്‍ പാര്‍ടി കേരള ഘടകത്തിന്റെ ആവശ്യം താന്‍ ഏറ്റെടുക്കുകയായിരുന്നുവെന്നും വ്യക്തമാക്കി. വയനാട്ടില്‍ രാഹുലിനെതിരെ ആനി മത്സരിക്കേണ്ടിയിരുന്നില്ലെന്ന അഭിപ്രായം സിപിഐ (CPI) ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ (National Executive Committee Meeting) ഉയര്‍ന്നിരുന്നു. അതിനോട് പ്രതികരിക്കുകയായിരുന്നു അവര്‍.
കോണ്‍ഗ്രസിന്റെ പ്രധാന നേതാവായ രാഹുല്‍ ഗാന്ധിക്കെതിരെ സിപിഐയുടെ ദേശീയ മുഖമായ ആനി രാജ മത്സരിച്ചത് ഇന്‍ഡ്യാ സഖ്യത്തെ പരിഹസിക്കാന്‍ ബിജെപി ആയുധമാക്കിയെന്നും ഇതിന് അവസരമൊരുക്കേണ്ടിയിരുന്നില്ലെന്നുമുള്ള വിമര്‍ശനമാണ് യോഗത്തില്‍ പ്രധാനമായും ഉയര്‍ന്നത്. മത്സരംകൊണ്ട് സിപിഐക്കോ ആനി രാജയ്‌ക്കോ നേട്ടമുണ്ടായിട്ടില്ല. എന്നാല്‍ രാഹുലിന്റെ ഭൂരിപക്ഷത്തില്‍ ഇടിവുണ്ടായെന്നത് വസ്തുതയാണ്. ആനി രാജയുടെ സാന്നിധ്യംകൊണ്ട് സിപിഐക്ക് മണ്ഡലത്തില്‍ കാര്യമായ മുന്നേറ്റമുണ്ടാക്കാനായില്ലെന്നുള്ള വിമര്‍ശനവും യോഗത്തില്‍ ഉയര്‍ന്നു.
യോഗത്തില്‍ പാര്‍ടിയുടെ ഉയര്‍ന്ന ഘടകമായ ദേശീയ സെക്രടേറിയറ്റില്‍ അന്തരിച്ച കാനം രാജേന്ദ്രന് പകരം ആനി രാജയെ ഉള്‍പെടുത്താനും ധാരണയായി. കാനത്തിന് പകരം കേരളത്തിലെ മുതിര്‍ന്ന നേതാവായ കെ പ്രകാശ് ബാബു ദേശീയ സെക്രടേറിയേറ്റില്‍ വരുമെന്ന കണക്കു കൂട്ടലുകള്‍ ഉണ്ടായിരുന്നു.
എന്നാല്‍ രാജ്യസഭ സ്ഥാനാര്‍ഥിത്വത്തിന് പിന്നാലെ, ദേശീയ സെക്രടേറിയേറ്റിലേക്കുള്ള വരവിനേയും പ്രകാശ് ബാബുവിനെ തഴയുകയായിരുന്നു. അന്തരിച്ച അതുല്‍ കുമാര്‍ അന്‍ജാന് പകരം ഉത്തര്‍പ്രദേശിന്റെ ക്വാടയില്‍ ഗിരീഷ് ശര്‍മയെയും സിപിഐ കേന്ദ്ര സെക്രടേറിയറ്റില്‍ ഉള്‍പെടുത്തും.