ലോക്‌സഭയിലേയ്ക്ക് മല്‍സരിക്കരുത് കേജരിവാളിന് ഹസാരെയുടെ ഉപദേശം

 


ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള തയ്യാറെടുപ്പുകളുമായി ആം ആദ്മി പാര്‍ട്ടി മുന്നോട്ടുപോകുന്നതിനിടയില്‍ കേജരിവാളിന് ഗുരു ഹസാരെയുടെ ഉപദേശം. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാതെ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് നല്ല ഭരണം കാഴ്ചവെക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് ഡല്‍ഹി മുഖ്യന് ഹസാരെയുടെ ഉപദേശം.
ഒരുപാട് കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനുണ്ട്. ജന ലോക്പാലിന് ശേഷം നിരവധി സുപ്രധാനമായ നിയമനിര്‍മ്മാണങ്ങള്‍ നടത്താനുണ്ട്. ജന താല്പര്യത്തേയും ഇന്ത്യന്‍ ജനാധിപത്യത്തേയും ശക്തിപ്പെടുത്താന്‍ പര്യാപ്തമായവയാണ് അവ ഹസാരെ പറഞ്ഞു.
ലോക്‌സഭയിലേയ്ക്ക് മല്‍സരിക്കരുത് കേജരിവാളിന് ഹസാരെയുടെ ഉപദേശംഅയോഗ്യരായ ജനപ്രതിനിധികളെ തിരിച്ചുവിളിക്കാനും, നിരസിക്കാനും ഗ്രാമസഭകളെ കൂടുതല്‍ ശക്തിപ്പെടുത്താനും സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ നിരാഹാരവുമായി താന്‍ മുന്നോട്ടുപോകുമെന്ന സൂചനയും ഹസാരെ നല്‍കി.
SUMMARY: New Delhi: Even as the Aam Aadmi Party (AAP) prepares to contest the 2014 Lok Sabha elections, noted social crusader Anna Hazare has advised Delhi Chief Minister Arvind Kejriwal to stay away from it and instead focus on providing good governance to people in his state.
Keywords: Anna Hazare, Arvind Kejriwal, 2014 Lok Sabha, AAP, Bharat Bhagya Vidhata


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia