ഹൈദരാബാദ് ഫേസ്ബുക്ക് അറസ്റ്റ് കേസ് സുപ്രീം കോടതിയില്‍

 


ADVERTISEMENT

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവിനെതിരെ വിവാദ പരാമര്‍ശം നടത്തിയെന്നാരോപിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകയെ അറസ്റ്റ് ചെയ്ത കേസ് ഇന്ന് (വ്യാഴാഴ്ച) സുപ്രീ കോടതി പരിഗണിക്കും. കഴിഞ്ഞ ഞായറാഴ്ചയാണ് പ്രമുഖ അഭിഭാഷകയും ആന്ധ്രപ്രദേശ് യൂണിറ്റ് ഓഫ് പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് പ്രസിഡന്റുമായ ജയ വിന്ദ്യലയെ പോലീസ് അറസ്റ്റ് ചെയ്തത്.

പ്രകാശം ജില്ലയിലെ ചിരലയില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എ എ കൃഷ്ണമോഹനെതിരെ പരാമര്‍ശം നടത്തിയതിനെതുടര്‍ന്നായിരുന്നു അറസ്റ്റ്. ഏപ്രില്‍ 18നാണ് കൃഷ്ണ മോഹന്‍ ഫേസ്ബുക്ക് പരാമര്‍ശത്തെക്കുറിച്ച് പരാതി നല്‍കിയത്. കൃഷ്ണ മോഹന്‍ കുട്ടികളോട് ലൈംഗിക താതപര്യം കാണിക്കുന്ന വ്യക്തിയാണെന്നും റോസയ്യയുമായുള്ള അടുപ്പം മുതലാക്കി ഭൂമാഫിയയെ സഹായിക്കുകണെന്നും ജയ ഫേസ്ബുക്കില്‍ പരാമര്‍ശം നടത്തിയിരുന്നെന്നു പൊലീസ് പറഞ്ഞു.

പി.യു.സി.എല്‍ പ്രവര്‍ത്തക കൂടിയായ ജയയെ ഐ.ടി നിയമപ്രകാരമാണ് അറസ്റ്റ് ചെയ്തത്. ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. നിയമവിദ്യാര്‍ത്ഥിനിയായ ശ്രേയ സിംഗാള്‍ ആണ് ജയയുടെ ഫേസ്ബുക്ക് അറസ്റ്റിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. 66(എ) വകുപ്പിന്റെ നിയമസാധുത ചോദ്യം ചെയ്താണ് ഹര്‍ജി.

ഹൈദരാബാദ് ഫേസ്ബുക്ക് അറസ്റ്റ് കേസ് സുപ്രീം കോടതിയില്‍ SUMMARY: New Delhi: The Supreme Court will today hear a plea challenging the arrest of a human rights activist from Andhra Pradesh who was apprehended last week for posting allegedly defamatory comments against a Congress leader on Facebook.

Keywords: National news, New Delhi, The Supreme Court, Hear, Plea, Challenging, Arrest, Human rights activist, Andhra Pradesh, Apprehended, Posting, Allegedly, Defamatory, Comments, Congress leader, Facebook, Jaya Vindyala, Lawyer, President of the Andhra Pradesh unit of People's Union for Civil Liberties or PUCL,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia