1000 കിലോ മീന്‍, 1000 കിലോ പച്ചക്കറി, 250 കിലോ ചെമ്മീന്‍, 250 കിലോ മധുരപലഹാരം, 10 ആടുകള്‍ വരെ സമ്മാനം; പുതുതായി വിവാഹിതയായ മകള്‍ക്ക് ആഷാഡ മാസചടങ്ങില്‍ പിതാവ് നല്‍കിയത് ഒരു കലവറ തന്നെ
Jul 20, 2021, 16:16 IST
ഹൈദരാബാദ്: (www.kvartha.com 20.07.2021) ആന്ധ്രപ്രദേശില്‍ പുതുതായി വിവാഹിതയായ മകള്‍ക്ക് ആഷാഡ മാസചടങ്ങില്‍ പിതാവ് നല്‍കിയത് കണ്ടാല്‍ ഞെട്ടും. ധാരാളം മത്സ്യം, പച്ചക്കറികള്‍, അച്ചാറുകള്‍, മധുരപലഹാരങ്ങള്‍ എന്നിവടയക്കം ഒരു കലവറ തന്നെയാണ് മകള്‍ക്ക് ലഭിച്ചത്. ബട്ടുല ബലരാമ കൃഷ്ണ എന്ന വ്യവസായിയാണ് മകള്‍ക്ക് സമ്മാനം നല്‍കിയത്.
ആഷാഡ മാസത്തെ ചടങ്ങിന്റെ ഭാഗമായാണ് പിതാവ് മകള്‍ക്ക് സമ്മാനം നല്‍കിയത്. ആന്ധ്രയില്‍ വിവാഹിതയായ മകള്‍ക്ക് ആദ്യത്തെ ആഷാഡത്തിന് മാതാപിതാക്കള്‍ സമ്മാനം നല്‍കുന്ന ചടങ്ങുണ്ട്. ബട്ടുല ബലരാമ കൃഷ്ണയുടെ മകള്‍ പ്രത്യുഷയെ പുതുച്ചേരി യാനത്തെ വ്യവസായിയുടെ മകന്‍ പവന്‍കുമാറാണ് വിവാഹം ചെയ്തത്. ദമ്പതികളുടെ ആദ്യത്തെ ആഷാഡമാണ് നടന്നത്.
1000 കിലോ മീന്‍, 1000 കിലോ പച്ചക്കറി, 250 കിലോ ചെമ്മീന്‍, 250 കിലോ ഗ്രോസറി ഐറ്റംസ്, 250 ജാര്‍ അച്ചാര്‍, 250 കിലോ മധുരപലഹാരം, 10 ആടുകള്‍ എന്നിവയാണ് മകളെ വിവാഹം ചെയ്ത പുതുച്ചേരിയിലെ വീട്ടിലേക്ക് ഇയാള്‍ എത്തിച്ചത്. ഭാര്യവീട്ടില്‍നിന്ന് ട്രക് നിറയെ സാധനങ്ങള്‍ സമ്മാനം അപ്രതീക്ഷിതമായി എത്തിയത് എല്ലാവരെയും ഞെട്ടിച്ചു. ഇതിന്റെ വിഡിയോ വൈറലായി. ഇന്‍ഡ്യ ടുഡേയാണ് സംഭവം റിപോര്‍ട് ചെയ്തത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.