Found Dead | 'അനധികൃത ലോണ്‍ ആപ് സംഘം യുവതിയുടേയും മകളുടേയും മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചു'; 4 അംഗ കുടുംബം വീട്ടില്‍ മരിച്ചനിലയില്‍
Sep 10, 2022, 16:35 IST
ബെംഗ്ലൂറു: (www.kvartha.com) അനധികൃത ലോണ്‍ ആപ് സംഘം യുവതിയുടേയും മകളുടേയും മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചതില്‍ മനംനൊന്ത നാലംഗ കുടുംബം വീട്ടില്‍ മരിച്ചനിലയില്‍.
ശാന്തിനഗര്‍ സ്വദേശികളായ രമ്യ ലക്ഷ്മി, ഭര്‍ത്താവ് കൊല്ലി ദുര്‍ഗാ റാവു, മക്കളായ നാഗസായി, വിഖിത ശ്രീ എന്നിവരാണ് മരിച്ചത്. അനധികൃത ലോണ്‍ ആപ് സംഘം യുവതിയേയും കുടുംബത്തേയും പണത്തിന് വേണ്ടി നിരന്തരമായി ഭീഷണപ്പെടുത്തിയിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് രജാമഹേന്ദ്രവാരം സ്വദേശി കൊല്ലി ദുര്‍ഗ റാവു രണ്ട് ഓണ്‍ലൈന്‍ ആപുകളില്‍ നിന്നായി വായ്പ എടുത്തത്. പെയിന്റിങ് തൊഴിലാളിയാണ് ദുര്‍ഗ റാവു. ഭാര്യ രമ്യ ലക്ഷ്മി തയ്യല്‍ തൊഴിലാളിയും. മൂന്ന് മാസങ്ങള്‍ കൊണ്ട് തന്നെ പലിശ പെരുകി ഇരട്ടിയായി. വായ്പാ തിരിച്ചടവ് തുകയും ഇരട്ടിച്ചു.
പെയിന്റിങ് ജോലിക്ക് ശേഷം ഫുഡ് ഡെലിവറി ജോലിയും ചെയ്ത് വായ്പ തിരിച്ചടയ്ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. 15000 ത്തോളം രൂപ മൂന്ന് മാസം കൊണ്ട് തിരിച്ചടച്ചിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെ ഭാര്യയുടെയും മകളുടെയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് കാട്ടിയുള്ള ഭീഷണി സന്ദേശങ്ങള്‍ ലോണ്‍ ആപുകളില്‍ നിന്നും ലഭിച്ചു.
ചൊവ്വാഴ്ച ദുര്‍ഗറാവുവിന്റെ സിമിലെ കോണ്‍ടാക്ട് ലിസ്റ്റിലുള്ളവരുടെ വാട്‌സ് ആപിലേക്ക് ഭാര്യ രമ്യ ലക്ഷ്മിയുടെയും നാല് വയസുള്ള മകളുടെയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ എത്തി. പിന്നാലെ ഈ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ വ്യാപകമായി പ്രചരിച്ചു. ഇതോടെ മനംനൊന്ത കുടുംബം വെസ്റ്റ് ഗോദാവരിയിലെ ഒരു ലോഡ്ജില്‍ മുറിയെടുത്ത് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് നിഗമനം.
കേസില്‍ ആന്ധ്ര സര്‍കാര്‍ വിശദമായ അന്വേഷണം ആരംഭിച്ചു. ആര്‍ബിഐ ചട്ടങ്ങള്‍ മറികടന്ന് പ്രവര്‍ത്തിക്കുന്ന ലോണ്‍ ആപുകള്‍ക്ക് എതിരെ നടപടി എടുക്കാന്‍ മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഢി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ആന്ധ്രയില്‍ ആറ് മാസങ്ങള്‍ക്കിടെ ഓണ്‍ലൈന്‍ ലോണ്‍ ഭീഷണിയെ തുടര്‍ന്നുള്ള നാലാമത്തെ ആത്മഹത്യയാണിത്.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതോടെ രാജ്യത്ത് നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ലോണ്‍ ആപുകളെ നിയന്ത്രിക്കാന്‍ നടപടിയുമായി കേന്ദ്ര സര്‍കാര്‍ രംഗത്തെത്തി. നിയമവിധേയമായല്ലാതെ പ്രവര്‍ത്തിക്കുന്ന ലോണ്‍ ആപുകളെ തടയുമെന്ന് സര്‍കാര്‍ അറിയിച്ചു. ഇതിനായി ആദ്യം നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന ആപുകളുടെ പട്ടിക തയാറാക്കാനാണ് നീക്കം.
പട്ടിക തയാറാക്കാന്‍ ആര്‍ബിഐയോട് ധനമന്ത്രാലയം ആവശ്യപ്പെട്ടു. ഇതിന്റെ തുടര്‍ചയായി, ആപ് സ്റ്റോറുകളില്‍ നിന്ന് മറ്റെല്ലാ നിയമ വിരുദ്ധ ആപുകളും നീക്കാന്‍ നടപടിയെടുക്കും. ഇക്കാര്യം ഉറപ്പു വരുത്താന്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Keywords: Andhra Couple Dies by Suicide Over Harassment from Loan App Owners, Dials Cousin Minutes Before Consuming Poison, Bangalore, News, Dead Body, Family, Police, Threatened, Probe, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.