ജയലളിതയുടെ ഡെല്‍ഹിയിലെ തമിഴ്‌നാട് ഭവന്‍ കാന്റീന്‍ സജീവം

 


ഡെല്‍ഹി: പൊങ്കലിനോടനുബന്ധിച്ച് ഡെല്‍ഹിയിലെ തമിഴ്‌നാട് ഭവനില്‍ ജയലളിത ഒരുക്കിയ കാന്റീന്‍ സജീവമാകുന്നു.  ദക്ഷിണേന്ത്യന്‍ വിഭവങ്ങള്‍ കുറഞ്ഞ വിലയ്ക്കാണ് ഇവിടെ ലഭിക്കുന്നത്.

'അമ്മ കാന്റീന്‍' തമിഴ്‌നാട്ടില്‍ പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ ജനങ്ങളില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിച്ചിരുന്നത്. ഇതേതുടര്‍ന്നാണ് ഡെല്‍ഹിയിലും കാന്റീന്‍ പരീക്ഷിക്കാന്‍ തീരുമാനിച്ചത്. മൂന്ന് ദിവസത്തെക്കാണ് കാന്റീന്‍ പ്രവര്‍ത്തിക്കുക.

പൊങ്കല്‍ ആഘോഷങ്ങള്‍ക്കായി തമിഴ്‌നാട് ഭവനില്‍ എത്തുന്നവര്‍ക്ക് ചൂടുള്ള ഇഡ്‌ലിയും സാമ്പാറും ചട്ട്ണിയും കുറഞ്ഞ വിലക്ക് ലഭിക്കും. ഇവിടെ ഒരു രൂപയ്ക്ക് ഇഡ്‌ലിയും, തൈരു സാദത്തിന് മൂന്നു രൂപയും, ഉത്തരേന്ത്യന്‍ വിഭവങ്ങളോട് സാദൃശ്യമുള്ള പൊങ്കലിന് അഞ്ച് രൂപയുമാണ് ഏര്‍പെടുത്തിയിരിക്കുന്നത്. കാന്റീന്‍ സമയം  രാത്രി എട്ടുമണിവരെയാണെങ്കിലും തിരക്ക് കാരണം വിഭവങ്ങള്‍ തീരുന്നതിനാല്‍ നേരത്തെ തന്നെ അവസാനിപ്പിക്കുന്നു.

ജയലളിതയുടെ ഡെല്‍ഹിയിലെ തമിഴ്‌നാട് ഭവന്‍ കാന്റീന്‍ സജീവം

പാവപ്പെട്ടവര്‍ക്ക് കുറഞ്ഞ നിരക്കില്‍ പോഷകാഹാരം ലഭ്യമാക്കാനാണ്
മുഖ്യമന്ത്രി ജയലളിത ഇത്തരമൊരു പദ്ധതിക്ക് തുടക്കമിട്ടത്. കാന്റീന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത് സ്ത്രീ സ്വയം സഹായ സംഘങ്ങളാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read: 
ജില്ലാ സഹോദയ സ്‌കൂള്‍ കായികമേള: ചെറുപനത്തടി സെന്റ് മേരീസ് സ്‌കൂളിനു ഹാട്രിക് കിരീടം

Keywords:  Amma Canteen warms cold Delhi's Pongal, New Delhi, Chief Minister, Jayalalitha, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia