മോഹന്‍ ഭഗവതിനെതിരായ ആരോപണം സത്യമാകാം: സുശീല്‍ കുമാര്‍ ഷിന്‍ഡെ

 


ന്യൂഡല്‍ഹി: ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവതിനെതിരായ സ്വാമി അസീമാനന്ദയുടെ ആരോപണം സത്യമാകാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ. 2007ലെ സംജോത എക്‌സ്പ്രസ് സ്‌ഫോടനങ്ങള്‍ അടക്കം മൂന്ന് തീവ്രവാദ ആക്രമണങ്ങള്‍ നടത്താന്‍ ആര്‍.എസ്.എസ് മേധാവിയായിരുന്ന മോഹന്‍ ഭഗവത് അനുമതി നല്‍കിയെന്നാണ് അസീമാനന്ദ ഉയര്‍ത്തുന്ന ആരോപണം. ഈ മൂന്ന് കേസുകളിലും പ്രതിയായ അസീമാനന്ദ നടത്തിയ ആരോപണം വന്‍ വിവാദമാണുയര്‍ത്തിയിരിക്കുന്നത്.

മോഹന്‍ ഭഗവതിനെതിരായ ആരോപണം സത്യമാകാം: സുശീല്‍ കുമാര്‍ ഷിന്‍ഡെകാരവന്‍ മാസികയുടെ എഡിറ്റോറിയല്‍ മാനേജര്‍ ലീന ഗീത രഘുനാഥ് ജയിലില്‍ വെച്ച് നടത്തിയ അഭിമുഖങ്ങളിലാണ് അസീം ആനന്ദ ആര്‍എസ്എസ്സിന്റെ പങ്ക് സമ്മതിച്ചത്. 2005 ജൂലൈയില്‍ ആര്‍എസ്എസ് സമ്മേളനത്തിന് ശേഷമാണ് അന്ന് സംഘടനാ ജനറല്‍ സെക്രട്ടറിയും ഇപ്പോള്‍ സര്‍സംഘ് ചാലകുമായ മോഹന്‍ ഭഗവത് തന്നെ സന്ദര്‍ശിച്ചതെന്നാണ് അസീം ആനന്ദയുടെ വെളിപ്പെടുത്തല്‍.

ദേശീയ നിര്‍വാഹക സമിതി അംഗമായ ഇന്ദ്രേഷ് കുമാറും ഒപ്പമുണ്ടായിരുന്നു. മുസ്ലിം ആരാധനാലയങ്ങള്‍ ആക്രമിക്കാനുള്ള പദ്ധതിയെ പറ്റി അറിയിച്ചപ്പോള്‍ ഇരുവരും പ്രേരണ നല്‍കി. കുറ്റം ചെയ്‌തെന്ന് ജനങ്ങള്‍ പറയില്ലെന്നായിരുന്നു നേതാക്കളുടെ ഉറപ്പ്. ആര്‍എസ്എസ് നേതൃത്വത്തില്‍ നിന്ന് പരസ്യമായി അകലം പാലിച്ചുകൊണ്ട് സ്വന്തം നിലയ്ക്ക് ആക്രമണം നടത്തുകയെന്നായിരുന്നു തന്ത്രം.

SUMMARY: New Delhi: RSS chief Mohan Bhagwat has been accused of involvement in the 2007 Samjhauta Express, Hyderabad Mecca Masjid and Ajmer Dargah blasts.

Keywords: Mohan Bhagwat, RSS, Swami Aseemanand, Terror attacks, Samjhauta Express, Mecca Masjid, Ajmer Dargah
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia