'അഭിനന്ദനങ്ങള്‍! നിങ്ങള്‍ പേടിഎം സ്‌ക്രാച് കാര്‍ഡ് നേടി' ഇങ്ങനെയൊരു അറിയിപ്പ് നിങ്ങൾക്ക് കിട്ടിയോ? എങ്കിൽ തട്ടിപ്പിനിരയാവാതെ സൂക്ഷിക്കുക

 


ന്യൂഡെൽഹി: (www.kvartha.com 02.06.2021) പേടിഎം എന്ന് അവകാശപ്പെടുന്ന ഒരു വ്യാജ വെബ്‌സൈറ്റ് വഴി തട്ടിപ്പ് വീരന്മാർ ഇറങ്ങിയിരിക്കുന്നു. ഉപയോക്താക്കള്‍ക്ക് 2000 രൂപ ക്യാഷ്ബാക് വാഗ്ദാനം ചെയ്ത് നിരവധി ഉപയോക്താക്കളെ കബളിപ്പിച്ചുവെന്നു റിപോർടുകൾ പുറത്തു വന്നിട്ടുണ്ട്. കോവിഡിനെ തുടര്‍ന്ന് ഡിജിറ്റല്‍ പേയ്‌മെന്റുകളാണ് ഇപ്പോൾ കൂടുതലും നടക്കുന്നത്. അതുകൊണ്ട് തന്നെ കൂടുതല്‍ പേരും ഇ-വാലറ്റുകളെയാണ് ആശ്രയിക്കുന്നത്. അതേസമയം, തങ്ങള്‍ ഒരു വലിയ ക്യാഷ്ബാക് നേടിയിട്ടുണ്ടെന്ന് പറഞ്ഞ് വിശ്വസനീയമായ അറിയിപ്പുകള്‍ അയച്ചുകൊണ്ട് ആളുകളെ കബളിപ്പിക്കാനുള്ള അവസരമായി തട്ടിപ്പുകാര്‍ ഇതിനെ ഉപയോഗിക്കുകയാണ്.

ഉപയോക്താക്കള്‍ക്ക് അവരുടെ സ്മാര്‍ട്ഫോണുകളില്‍ പേടിഎമില്‍ നിന്നാണെന്ന് അവകാശപ്പെടുന്ന വ്യാജ വെബ്‌സൈറ്റില്‍ നിന്ന് അറിയിപ്പുകള്‍ ലഭിക്കുന്നു. 'അഭിനന്ദനങ്ങള്‍! നിങ്ങള്‍ പേടിഎം സ്‌ക്രാച് കാര്‍ഡ് നേടി' എന്നായിരിക്കും അറിയിപ്പ്. ഇതിനോടൊപ്പമുള്ള ലിങ്കില്‍ ക്ലികുചെയ്യുകയാണെങ്കില്‍, ഒരു വ്യാജ വെബ്‌സൈറ്റിലേക്ക് കൊണ്ടുപോകും. ഈ ലിങ്ക് ഒരു സ്മാര്‍ട്ഫോണില്‍ മാത്രമേ പ്രവര്‍ത്തിക്കൂ, പിസിയില്‍ അനങ്ങില്ല. മിക്ക ഉപയോക്താക്കളും വ്യാജ ഓഫറിലേക്ക് വീഴാന്‍ കാരണം വെബ്‌സൈറ്റ് യഥാര്‍ഥ പേടിഎം പോലെ തന്നെയാണെന്നതാണ്.

അറിയിപ്പില്‍ ക്ലിക് ചെയ്തു കഴിഞ്ഞാല്‍, സ്‌ക്രീനിന്റെ ചുവടെയുള്ള 'പേടിഎമിലേക്ക് റിവാര്‍ഡ് അയയ്ക്കുക' എന്ന് പറയുന്ന ഒരു ബടണിനൊപ്പം നിങ്ങള്‍ക്ക് 2,647 രൂപയുടെ ക്യാഷ്ബാക് ലഭിച്ചുവെന്ന് വെബ്‌സൈറ്റ് പറയും. മിക്കവരും ഈ ബടണില്‍ നേരിട്ട് ക്ലികുചെയ്യും. ലിങ്കില്‍ ക്ലിക് ചെയ്താല്‍, വ്യാജ പേടിഎം വെബ്‌സൈറ്റിന് പകരമായി നിങ്ങളെ യഥാര്‍ഥ പേടിഎം ആപ്ലികേഷനിലേക്കായിരിക്കും കൊണ്ടുപോവുക. അതില്‍ തുക നല്‍കാന്‍ നിങ്ങളോട് ആവശ്യപ്പെടും. അനന്തരഫലങ്ങള്‍ മനസിലാക്കാതെ നിങ്ങള്‍ പേയ്‌മെന്റ് നടത്തുകയാണെങ്കില്‍, തുക നിങ്ങളുടെ ബാങ്ക് അകൗണ്ടില്‍ നിന്ന് കുറയ്ക്കുകയും, പണം തട്ടിപ്പുകാരുടെ അകൗണ്ടിലേക്ക് മാറുകയും ചെയ്യും.

'അഭിനന്ദനങ്ങള്‍! നിങ്ങള്‍ പേടിഎം സ്‌ക്രാച് കാര്‍ഡ് നേടി' ഇങ്ങനെയൊരു അറിയിപ്പ് നിങ്ങൾക്ക് കിട്ടിയോ? എങ്കിൽ തട്ടിപ്പിനിരയാവാതെ സൂക്ഷിക്കുക

പേടിഎം ആപ്ലികേഷനില്‍ നിന്ന് മാത്രമേ ക്യാഷ് ബാക് നേടാനാകൂ എന്നും തേര്‍ഡ് പാര്‍ടിക്കോ മറ്റ് വെബ്‌സൈറ്റുകള്‍ക്കോ ഇത് വാഗ്ദാനം ചെയ്യാന്‍ കഴിയില്ലെന്നും ഓര്‍ക്കുക. സംശയാസ്പദമായി തോന്നുന്നതും തെറ്റായ ഫോര്‍മാറ്റോടു കൂടിയതുമായ ലിങ്കിനെക്കുറിച്ച് എല്ലായ്‌പ്പോഴും ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ക്യാഷ്ബാകിനെക്കുറിച്ച് അറിയിക്കാന്‍ പേടിഎം ഒരിക്കലും ഒരു തേര്‍ഡ് പാര്‍ടി ആപ്ലികേഷൻ ഉപയോഗിക്കില്ല എന്ന് ഓർക്കുക. ഒരു പേയ്‌മെന്റ് നടത്തുമ്പോഴോ മൊബൈല്‍ നമ്പര്‍ റീചാര്‍ജ് ചെയ്യുമ്പോഴോ പേടിഎം ആപ്ലികേഷനില്‍ തന്നെ ഒരു അറിയിപ്പ് ലഭിക്കും.

ഈ ആക്രമണം മൊബൈല്‍ ഉപയോക്താക്കളെ ലക്ഷ്യം വച്ചുള്ളതാണ്, കാരണം ഭൂരിഭാഗം ഉപയോക്താക്കളും സ്മാര്‍ട്ഫോണുകളില്‍ പേടിഎം ഉപയോഗിക്കുന്നു. ഫിഷിംഗ് ആക്രമണത്തിന്റെ നിരവധി കേസുകളില്‍ ഒന്നാണിതെന്ന് അധികൃതർ പറഞ്ഞു.

Keywords:  Fake, News, National, India, Banking, Cash, Fraud, Website, New Delhi, Paytm cashback, Fake Paytm, Alert! Paytm cashback scam: Fake Paytm website, it's a trick to steal your money.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia