രാഹുലിനെതിരെ കളിച്ചത് അഖിലേഷ്

 


രാഹുലിനെതിരെ കളിച്ചത് അഖിലേഷ്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിക്കെതിരേ ബലാത്സംഗക്കേസ് നല്‍കിയത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന്റ നിര്‍ദേശപ്രകാരമെന്ന് പരാതിക്കാരന്‍ കിഷോര്‍ സമ്രിത്. രാഹുലിനെതിരായ കേസ് തള്ളിയ ഹൈക്കോടതി സമ്രിതിന് 50 ലക്ഷം രൂപ പിഴ വിധിച്ചിരുന്നു. സുപ്രീം കോടതിയില്‍  ഇതിനെതിരായ അപ്പീല്‍ പരിഗണിക്കവേയാണ് അഖിലേഷ് യാദവിനെതിരേ ആരോപണം ഉയര്‍ന്നത്.

രാഹുല്‍ ഗാന്ധിക്കെതിരേ ബലാത്സംഗക്കേസ് നല്‍കാന്‍ നിര്‍ദേശം ലഭിച്ചത് പണ്ഡാര റോഡില്‍ നിന്നാണു നിര്‍ദേശങ്ങള്‍ ലഭിച്ചതെന്ന് സമ്രിത് കോടതിയില്‍ അഭിഭാഷക കാമിനി ജയ്‌സ്വാള്‍ വഴി അറിയിച്ചു.എന്താണു പണ്ഡാര റോഡെന്നു വിശദീകരിക്കാന്‍ ജസ്റ്റിസ് സ്വതന്തര്‍ കുമാര്‍ ആവശ്യപ്പെട്ടപ്പോള്‍ അഖിലേഷാണ് കേസിനു പിന്നിലെന്ന് അഭിഭാഷക പറഞ്ഞു. എന്നാല്‍, ആരോപണം അടിസ്ഥാനരഹിതമെന്ന് യുപി സര്‍ക്കാര്‍ അഭിഭാഷകന്‍ മറുപടി നല്‍കി.

രാഹുലും കൂട്ടുകാരും ചേര്‍ന്ന് ഒരു യുവതിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയെന്ന് ആരോപിച്ചാണു സമ്രിത് കോടതിയെ സമീപിച്ചത്. പരാതി അടിസ്ഥാനരഹിതമെന്നു കണ്ടെത്തിയ അലഹാബാദ് ഹൈക്കോടതി ഇയാള്‍ക്കു പിഴ വിധിക്കുകയായിരുന്നു.

SUMMARY: A lawyer on Monday told the Supreme Court that a 2011 rape and wrongful confinement case against Congress leader Rahul Gandhi in Allahabad High Court was filed at the instance of Akhilesh Yadav, the current Uttar Pradesh Chief Minister.

key words: A lawyer , Supreme Court , wrongful confinement case , Congress leader, Rahul Gandhi, Allahabad High Court , Akhilesh Yadav, ,Uttar Pradesh Chief Minister, An apex court, Justice BS Chauhan , Justice Swatanter Kumar ,counsel Kamini Jaiswal, Central Bureau of Investigation
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia