സാങ്കേതിക തകരാര്‍: എയര്‍ ഇന്ത്യ വിമാനം അടിയന്തിരമായി കൊല്‍ക്കത്തയില്‍ ഇറക്കി

 


കൊല്‍ക്കത്ത: (www.kvartha.com 22.09.15) ന്യൂഡല്‍ഹിയില്‍ നിന്ന് ഹോങ്കോങിലേക്ക് പോവുകയായിരുന്ന എയര്‍ ഇന്ത്യ വിമാനം സാങ്കേതിക തകരാര്‍ കാരണം അടിയന്തരമായി കൊല്‍ക്കത്തയില്‍ ഇറക്കി.

ബോയിംഗ് 7878 എന്ന വിമാനമാണ്  കൊല്‍ക്കത്ത നേതാജി സുഭാഷ് ചന്ദ്ര ബോസ് വിമാനത്താവളത്തില്‍ അടിയന്തിരമായി ഇറക്കിയത്. ഡെല്‍ഹിയില്‍ നിന്ന് പുറപ്പെട്ട വിമാനത്തില്‍ കാബിനകത്ത് യാത്രക്കാര്‍ പുക കണ്ടെത്തിയതോടെ വിവരം അധികൃതരെ അറിയിക്കുകയായിരുന്നു. 216 യാത്രക്കാരായിരുന്നു ഫ് ളൈറ്റിലുണ്ടായിരുന്നത്.

തിങ്കളാഴ്ച രാവിലെയാണ് സംഭവം. തുടര്‍ന്ന് പൈലറ്റുമാര്‍ സാങ്കേതിക തകരാര്‍ കണ്ടെത്തുകയും അടിയന്തിരമായി ലാന്‍ഡ് ചെയ്യുകയായിരുന്നു. സാങ്കേതിക തകരാര്‍ പരിഹരിച്ചശേഷം വിമാനം ചൊവ്വാഴ്ച വൈകുന്നേരം 7.30 മണിയോടെ പുറപ്പെടുമെന്നാണ് അറിയുന്നത്. ഇതോടെ യാത്രക്കാരെല്ലാം സമീപത്തെ ഹോട്ടലില്‍ മുറിയെടുത്ത് താമസിക്കുകയാണ്.  സംഭവത്തെ തുടര്‍ന്ന് യാത്രക്കാര്‍ വിമാനത്താവളത്തില്‍ പ്രതിഷേധിച്ചതായും റിപോര്‍ട്ടുണ്ട്.

സാങ്കേതിക തകരാര്‍: എയര്‍ ഇന്ത്യ വിമാനം അടിയന്തിരമായി കൊല്‍ക്കത്തയില്‍ ഇറക്കി


Also Read:

നായ കുറുകെ ചാടിയതിനെതുടര്‍ന്ന് ബൈക്ക് മറിഞ്ഞു; 2 പേര്‍ക്ക് പരിക്ക്
Keywords:  Air India Delhi-Hong Kong flight makes emergency landing at Kolkata, Airport, Passengers, Report, Hong Kong, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia