Agriculture | കർഷകർക്ക് നൂതന അറിവുകൾ പകർന്ന് അമൃത കാർഷിക കോളജിലെ വിദ്യാർഥികൾ
Feb 9, 2024, 11:45 IST
കോയമ്പത്തൂർ: (KVARTHA) റൂറൽ ആഗ്രികൽചറൽ വർക് എക്സ്പീരിയൻസിന്റെ ഭാഗമായി അമൃത കാർഷിക കോളജിലെ വിദ്യാർഥികൾ കുറുനല്ലിപാളയം പഞ്ചായതിലെ കർഷകർക്കായി വിവിധ വിഷയങ്ങളിൽ പരിശീലന ക്ലാസുകൾ സംഘടിപ്പിച്ചു. താഴ്ന്നതും ഉയർന്നതുമായ താപനില, വെള്ളപ്പൊക്കം, വരൾച്ച, ലവണാംശം, പോഷക സമ്മർദം എന്നിവയ്‌ക്കെതിരെയായി വിള പ്രതിരോധം മെച്ചപ്പെടുത്തുന്നതിന് വിത്ത് പ്രൈമിംഗ് സാങ്കേതികവിദ്യ കർഷകർക്ക് പരിചയപ്പെടുത്തി.
കൂൺ കൃഷിയുടെ പ്രാധാന്യം, ചെയ്യുന്ന രീതി, പരമാവധി വിളവ് ലഭിക്കുന്നതിന് സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്നതിനെ കുറിച്ചും വിവരിച്ചു. കറുപ്പു കവുനി, സിവപ് കവുനി, തൂയ്യമല്ലി, ആത്തൂർ കിചിലി സംഭ, കരുഗുരുവായി, ആരുപതാം കുറുവായി പോലെയുള്ള വിവിധയിനം നാടൻനെൽകൃഷി ഇനങ്ങളെ കർഷകർക്ക് പരിചയപ്പെടുത്തി.
ഇത് കൂടാതെ വിരമരുന്ന്, കന്നുകാലികളിലെ കുത്തിവയ്പ്, രോഗലക്ഷണങ്ങൾ, കന്നുകാലികളിലെ രോഗങ്ങളുടെ പ്രാരംഭ സൂചനകൾ എന്നിവ സംബന്ധിച്ച് കർഷകർക്ക് ബോധവത്കരണ ക്ലാസുകൾ നൽകുകയും ചെയ്തു. കോളജ് ഡീൻ ഡോ. സുധീഷ് മണാലിലിന്റെ നേതൃത്വത്തിൽ വിദ്യാർഥികളായ ഐഫ, ആതിര, നേഹ, ആഇശ, ദേവനന്ദന, ജയശ്രീ, പാർവതി, കൃഷ്ണ, നക്ഷത്ര, വരദ, അഭിജിത്, ശ്രീകാന്ത്, അക്ഷത്, സോന, ദീചന്യ എന്നിവർ പങ്കെടുത്തു.

Keywords: News, Malayalam News, Agriculture, Cultivation, Amrita Agricultural College, Coimbatore, Agriculture, Students of Amrita Agricultural College imparted new knowledge to farmers
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.