ന്യൂഡല്‍ഹി: കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്‍. ബാലകൃഷ്ണപിള്ളയ്‌ക്കെതിരെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ വീണ്ടും രംഗത്ത്. ജയില്‍ ചട്ടങ്ങള്‍ ലംഘിച്ചെന്ന പരാതിയില്‍ പിള്ളക്കെതിരെ കൂടുതല്‍ തെളിവുകള്‍ വിഎസ് സുപ്രീംകോടതിയില്‍ നല്‍കി. പിള്ളയുടെ മോചനം റദ്ദാക്കണമെന്ന ഹര്‍ജിയിലാണ് കൂടുതല്‍ രേഖകള്‍ സമര്‍പ്പിച്ചത്. പിള്ളയുടെ മോചനത്തിനെതിരെ വി.എസ്.സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കാനിരക്കെയാണ് കൂടുതല്‍ തെളിവുകള്‍ നല്‍കിയത്.
ഫോണ്‍കോള്‍ അന്വേഷണ റിപ്പോര്‍ട്ടും ജയില്‍ എഡിജിപിയുടെ റിപ്പോര്‍ട്ടും പിള്ളയുടെ മൊബൈല്‍ ഫോണ്‍ കോളുകളുടെ വിശദാംശങ്ങളും വി.എസ്. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. പിള്ളയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ജയില്‍ നിയമം പാലിക്കാതെയാണെന്നും വി.എസ്.നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ജയില്‍വാസക്കാലത്തു പിള്ള ചട്ടം ലംഘിച്ചു ചാനല്‍ റിപ്പോര്‍ട്ടറുമായി സംസാരിച്ചതു വിവാദമായിരുന്നു. സംഭവത്തില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നു അദ്ദേഹത്തിനു നാലു ദിവസം അധികം തടവില്‍ കഴിയേണ്ടിയും വന്നു. ഇടമലയാര്‍ക്കേസുമായി ബന്ധപ്പെട്ടാണു പിള്ളയെ ഒരു വര്‍ഷത്തെ തടവിനു ശിക്ഷിച്ചത്.
Keywords: R Balakrishna Pilla, V.S Achuthanandan, Supreme Court of India, New Delhi, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.