തൂക്കിലേറ്റിയ ദിവസവും അഫ്‌സല്‍ ഗുരു പ്രഭാത നിസ്‌ക്കാരം നിര്‍വഹിച്ചു

 


ന്യൂഡല്‍ഹി: തൂക്കിലേറ്റിയ ദിവസവും പുലര്‍ച്ചെ 5 മണിക്ക് അഫ്‌സല്‍ ഗുരു പ്രഭാത നിസ്‌ക്കാരം നിര്‍വഹിച്ചതായി ജയില്‍ അധികൃതര്‍ വ്യക്തമാക്കി. 2001ലെ പാര്‍ലമെന്റ് ആക്രമണത്തിന് വേണ്ട സഹായങ്ങള്‍ ഒരുക്കികൊടുത്ത കുറ്റത്തിനാണ് അഫ്‌സല്‍ ഗുരുവിന് 2001ല്‍ വധശിക്ഷ വിധിച്ചത്. ഫെബ്രുവരി 3ന് അഫ്‌സല്‍ ഗുരുവിന്റെ ദയാഹര്‍ജി രാഷ്ട്രപതി പ്രണബ് മുഖര്‍ജി തള്ളിയിരുന്നു.
തൂക്കിലേറ്റിയ ദിവസവും അഫ്‌സല്‍ ഗുരു പ്രഭാത നിസ്‌ക്കാരം നിര്‍വഹിച്ചു
ശനിയാഴ്ച രാവിലെ എട്ട് മണിക്കാണ് തീഹാര്‍ ജയിലില്‍ അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയത്. തീഹാര്‍ ജയില്‍ തന്നെയാണ് സംസ്‌ക്കാരവും നടന്നത്. അതേസമയം അഫ്‌സലിനെ തൂക്കിലേറ്റുന്ന വിവരം കുടുംബാംഗങ്ങളെ അറിയിക്കാത്തത് വിവാദത്തിന് കാരണമായിട്ടുണ്ട്. അഫ്‌സല്‍ ഗുരുവിന്റെ മൃതദേഹം അന്തിമ കര്‍മ്മങ്ങള്‍ക്കായി വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.

SUMMERY: New Delhi: Afzal Guru, who was executed this morning in the Delhi jail where he had been kept since 2001 woke up at 5 am and offered namaaz (prayers), said officials.

Keywords: National, New Delhi, Afzal Guru, Executed, Delhi jail, Namaaz, Indian Parliament, 2001, Tihar Jail
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia