നന്ദിഗ്രാമിലേറ്റ തോല്‍വി; മമത സുപ്രീം കോടതിയിലേക്ക്

 


കൊല്‍ക്കത്ത: (www.kvartha.com 03.05.2021) പശ്ചിമ ബംഗാളില്‍ വാശിയേറിയ പോരാട്ടത്തിനൊടുവില്‍ നന്ദിഗ്രാമില്‍ പരാജയപ്പെട്ടതിന് പിന്നാലെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി മമത ബാനര്‍ജി. ബംഗാളില്‍ വിജയിച്ചെങ്കിലും സുവേന്ദു അധികാരിയോടാണ് മമത നന്ദിഗ്രാമില്‍ തോല്‍വി ഏറ്റുവാങ്ങിയത്. എന്നാല്‍ വോടെണ്ണലില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നാണ് ഫലപ്രഖ്യാപനത്തിന് ശേഷം മമത ബാനര്‍ജി ആരോപിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണെന്നും മമത പറഞ്ഞു. 

നന്ദിഗ്രാമില്‍ വീണ്ടും വോടെണ്ണല്‍ നടത്തണമെന്ന് ടി എം സി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യം നിരസിക്കുകയായിരുന്നു. വോടെണ്ണല്‍ ആരംഭിച്ച് മണിക്കൂറുകളോളം സുവേന്ദു നൂറിലേറെ വോടിന്റെ ഭൂരിപക്ഷത്തിനു മുന്നിലായിരുന്നു. തുടര്‍ന്ന് ഉച്ചയോടെയാണ് നേരിയ ആശ്വാസമായി മമത തിരിച്ചുവന്നത്. എന്നാല്‍ പിന്നീടും ഭൂരിപക്ഷം മാറിമറിയുകയായിരുന്നു. നന്ദിഗ്രാമില്‍ സുവേന്ദു അധികാരിയോട് 1956 വോട്ടിന് ആണ് മമത ബാനര്‍ജി തോറ്റത്. അതേസമയം ബംഗാളില്‍ വന്‍ വിജയം നേടിയെടുത്തത്. 

നന്ദിഗ്രാമിലേറ്റ തോല്‍വി; മമത സുപ്രീം കോടതിയിലേക്ക്

Keywords:  Kolkata, News, National, Politics, Election, Result, Supreme Court, After victory, Mamata Banerjee says will move top court against poll body
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia