ടിക്കറ്റും ബോര്‍ഡിങ് പാസും ലഭിച്ചിട്ടും ഇന്‍ഡിഗോ വിമാനത്തില്‍ പോകാന്‍ മഅ്ദനിക്ക് അനുമതി ലഭിച്ചില്ല; യാത്ര അനിശ്ചിതത്വത്തില്‍
Jul 4, 2016, 14:09 IST
ബംഗളൂരു: (www.kvartha.com 04.07.2016) രോഗബാധിതയായ മാതാവിനെ കാണാന്‍ കേരളത്തില്‍ പോകാന്‍ സുപ്രീംകോടതിയുടെ അനുമതിയുണ്ടായിട്ടും പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ കേരളയാത്ര അനിശ്ചിതത്വത്തില്‍. തിങ്കളാഴ്ചയാണ് മഅ്ദനി കേരളത്തിലേക്ക് പുറപ്പെടേണ്ടിയിരുന്നത്. എട്ടുദിവസത്തേക്കാണ് മഅ്ദനിക്ക് കേരളത്തില്‍ കഴിയാനുള്ള അനുമതി വിചാരണ കോടതി നല്‍കിയത്.
എന്നാല്‍ ബംഗളൂരു വിമാനത്താവളത്തില്‍ നിന്നും 12.55 ന് പുറപ്പെടേണ്ട ഇന്‍ഡിഗോ വിമാനത്തില്‍ മഅ്ദനിക്ക് പോകാനാവില്ലെന്ന് അധികൃതര്‍ അറിയിച്ചതോടെയാണ് കേരളയാത്ര അനിശ്ചിതത്തിലായത്. യാത്രക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി വേണമെന്ന വിമാനാധികൃതരുടെ അറിയിപ്പാണ് തിരിച്ചടിയായത്. പോലീസ് കാവലുള്ളതാണ് വിമാനക്കമ്പനി തടസ്സമായി ചൂണ്ടിക്കാണിക്കുന്നത്. ഇതേ തുടര്‍ന്ന് മഅ്ദനിയും കുടുംബവും വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുകയാണ്.
അദ്ദേഹത്തിനൊപ്പം എസിപി ശാന്തകുമാറും ഒരു ഇന്‍സ്‌പെകടറും ഉണ്ട്. അതേസമയം, മഅദനിയെ തിങ്കളാഴ്ച തന്നെയുള്ള മറ്റേതെങ്കിലും വിമാനത്തില്‍ കേരളത്തിലെത്തിക്കാനുള്ള സാധ്യതയാണ് കര്‍ണാടക പോലീസ് സംഘം തേടുന്നത്. അതുമല്ലെങ്കില്‍ റോഡ് മാര്‍ഗം കേരളത്തിലെത്തിക്കാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്.
ബംഗളൂരു പോലീസിലെ 10 പേര്‍ അടങ്ങുന്ന മറ്റൊരു സംഘം റോഡ് മാര്‍ഗം കഴിഞ്ഞദിവസം തന്നെ നെടുമ്പാശേരിയിലേക്കു തിരിച്ചിട്ടുണ്ട്. മഅ്ദനിക്കൊപ്പം ഭാര്യ സൂഫിയ, പിഡിപി സംസ്ഥാന സെക്രട്ടറി മുഹമ്മദ് റജീബ്, സഹായികളായ ഷാനവാസ്, കുഞ്ഞുമോന്‍ എന്നിവരാണുള്ളത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ആലപ്പുഴ വഴിയാണു കരുനാഗപ്പള്ളി അന്‍വാര്‍ശേരിയിലെ അല്‍ അന്‍വാര്‍ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി ക്യാംപസിലെ താമസസ്ഥലത്തേക്കു പോകുന്നത്. തുടര്‍ന്ന് മൈനാകപ്പള്ളി തൊട്ടുവാല്‍ മന്‍സിലിലെത്തി മാതാപിതാക്കളെ കാണും. 12വരെ കേരളത്തില്‍ തങ്ങും.
അതേസമയം വിമാനാധികൃതരുടെ നടപടി സംശയാസ്പദമാണെന്നും അവര്‍ക്ക് പ്രത്യേക താല്പര്യമുള്ളതായി സംശയിക്കുന്നുവെന്നും മഅ്ദനിയോടൊപ്പം യാത്ര ചെയ്യുന്ന ബന്ധു റജീബ് മാധ്യമങ്ങളോട് പറഞ്ഞു. ടിക്കറ്റും ബോര്‍ഡിങ് പാസും ലഭിച്ചപ്പോഴൊന്നും വിമാനാധികൃതര്‍ ഇക്കാര്യം തങ്ങളെ അറിയിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ മഅ്ദനിയുടെ കേരളത്തിലേക്ക് പോകാനുള്ള ആഗ്രഹത്തെ കര്‍ണാടക സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. മഅ്ദനി സാക്ഷികളെ സ്വാധീനിക്കുമെന്ന് പറഞ്ഞാണ് കോടതിയില്‍ കര്‍ണാടക സര്‍ക്കാര്‍ മഅ്ദനിയുടെ കേരളയാത്രയെ എതിര്‍ത്തത്.
Also Read:
കെ എസ് ആര്‍ ടി സി ബസില്‍ കടത്തിയ വിദേശമദ്യവും പുകയില ഉല്‍പന്നങ്ങളും പിടികൂടി
Keywords: After issuing boarding pass, IndiGo flies to Kerala without Madani, Karnataka, Supreme Court of India, Protection, Visit, Family, Media, Parents, Bangalore, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.