Diamond Ring | 'കസ്റ്റമറുടെ 30.69 ലക്ഷത്തിന്റെ വജ്രമോതിരം അടിച്ചുമാറ്റി; പിടിക്കപ്പെടുമെന്ന് ഭയന്നതോടെ ടോയ്‌ലറ്റില്‍ ഒഴുക്കിക്കളഞ്ഞ് യുവതി'; പിന്നീട് സംഭവിച്ചത്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഹൈദരാബാദ്: (www.kvartha.com) കസ്റ്റമറുടെ 30.69 ലക്ഷത്തിന്റെ വജ്രമോതിരം അടിച്ചുമാറ്റിയെന്ന പരാതിയില്‍ യുവതി പിടിയില്‍. ഹൈദരാബാദിലെ സ്‌കിന്‍ ആന്‍ഡ് ഹെയര്‍ ക്ലിനികില്‍ കഴിഞ്ഞദിവസമാണ് സംഭവം നടന്നത്. മോഷണം പിടിക്കപ്പെടുമെന്ന് ഭയന്നതോടെ യുവതി വിലപിടിപ്പുള്ള വജ്രമോതിരം ടോയ്‌ലറ്റില്‍ ഒഴുക്കിക്കളയുകയും ചെയ്തു.

എന്നാല്‍ സൂക്ഷിച്ചുവയ്ക്കാന്‍ ഏല്‍പിച്ച മോതിരം കാണാതായതോടെ ഉടമ പൊലീസില്‍ പരാതി നല്‍കുകയും അന്വേഷണത്തില്‍ സ്ഥാപനത്തിലെ ജീവനക്കാരി പിടിയിലാകുകയുമായിരുന്നു. ചോദ്യം ചെയ്തതോടെയാണ് മോതിരം ടോയ്‌ലില്‍ ഒഴുക്കിക്കളഞ്ഞ വിവരം യുവതി വെളിപ്പെടുത്തുന്നത്. ഇതോടെ പ്ലംബറുടെ സഹായത്തോടെ ടോയ്‌ലറ്റ് പൈപ് ലൈനില്‍നിന്ന് മോതിരം വീണ്ടെടുക്കുകയും ചെയ്തു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

കഴിഞ്ഞയാഴ്ച ഒരു സ്ത്രീ മുടി വെട്ടാനായി സ്ഥാപനത്തില്‍ എത്തിയിരുന്നു. ഇവരുടെ മോതിരം സ്ഥാപനത്തിലെ ജീവനക്കാരിയോട് ഒരു പെട്ടിയില്‍ സൂക്ഷിക്കാന്‍ നിര്‍ദേശിച്ചു. തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് മോതിരം ക്ലിനികില്‍ മറന്നുവെച്ച കാര്യം ഇവര്‍ക്ക് ഓര്‍മ വന്നത്. തുടര്‍ന്ന് സ്ഥാപനത്തില്‍ ചെന്ന് ജീവനക്കാരിയോട് മോതിരത്തെ കുറിച്ച് ചോദിച്ചെങ്കിലും കാണാനില്ലെന്ന മറുപടി നല്‍കുകയായിരുന്നു.

Diamond Ring | 'കസ്റ്റമറുടെ 30.69 ലക്ഷത്തിന്റെ വജ്രമോതിരം അടിച്ചുമാറ്റി; പിടിക്കപ്പെടുമെന്ന് ഭയന്നതോടെ ടോയ്‌ലറ്റില്‍ ഒഴുക്കിക്കളഞ്ഞ് യുവതി'; പിന്നീട് സംഭവിച്ചത്

ഇതോടെ പൊലീസില്‍ പരാതി നല്‍കുകയും പൊലീസെത്തി ജീവനക്കാരിയെ ചോദ്യം ചെയ്യുകയും ചെയ്തു. കുറ്റം സമ്മതിച്ച യുവതി പിടിക്കപ്പെടുമെന്ന് ഭയന്ന് മോതിരം ശുചിമുറിയില്‍ ഫ് ളഷ് ചെയ്ത് ഒഴുക്കിക്കളഞ്ഞതായും അറിയിച്ചു. തുടര്‍ന്ന് പ്ലംബറുടെ സഹായത്തോടെ മോതിരം വീണ്ടെടുക്കുകയായിരുന്നു.

Keywords:  Afraid Of Getting Caught, Woman Flushes Stolen Diamond Ring Worth ₹ 30 Lakh, Hyderabad, News, Stolen Diamond Ring, Woman Flush, Police, Arrest, Toilet, Complaint National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia