പരസ്യചിത്രത്തിന്റെ ഷൂട്ടിംഗിനിടെ നടിയെ പീഡിപ്പിച്ച സംവിധായകന്‍ അറസ്റ്റില്‍

 


ഡെല്‍ഹി: (www.kvartha.com06.10.2015) പരസ്യചിത്രത്തിന്റെ ഷൂട്ടിംഗിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംവിധായകന്‍ അറസ്റ്റില്‍. തെക്കന്‍ ഡെല്‍ഹിയിലെ ഫത്തേപൂര്‍ ബേരിയിലാണ് സംഭവം. പരസ്യചിത്രങ്ങളുടെ സംവിധായകനായ രവീന്ദര്‍ അലാവത്ത്(47) ആണ് അറസ്റ്റിലായത്.

സംവിധാനത്തിന് പുറമെ നിരവധി ഡോക്യുമെന്ററികളുടെ നിര്‍മാണവും ഇയാള്‍ നിര്‍വഹിച്ചിട്ടുണ്ട്. ലജ്പത് നഗറില്‍ രവീന്ദര്‍ നടത്തുന്ന ആക്ടിംഗ് സ്‌കൂളില്‍ അഭിനയം പഠിക്കാനെത്തിയ പെണ്‍കുട്ടിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്.  കഴിഞ്ഞ മാസമാണ് അറസ്റ്റിനിടയാക്കിയ സംഭവം നടന്നത്.

പരസ്യചിത്രത്തിന്റെ ഷൂട്ടിംഗിനിടെ നടിയെ പീഡിപ്പിച്ച സംവിധായകന്‍ അറസ്റ്റില്‍സംഭവം വിവാദമായതോടെ രവീന്ദര്‍ ഒളിവില്‍ പോയിരുന്നു. കഴിഞ്ഞ ദിവസം ഡെല്‍ഹിയില്‍
തിരിച്ചെത്തിയപ്പോഴാണ്  പോലീസ് അറസ്റ്റ് ചെയ്തത്. ഡോക്യുമെന്ററികളിലും പരസ്യ ചിത്രങ്ങളിലും അവസരം നല്‍കാമെന്ന് ഇയാള്‍ വാഗ്ദാനം ചെയ്തിരുന്നതായി പീഡനത്തിന് ഇരയായ പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു.

കഴിഞ്ഞ മാസം  ഫത്തേപൂര്‍ ബേരിയില്‍ ഒരു ചിത്രത്തിന്റെ ഷൂട്ടിംഗിനായി ഇവര്‍ പോയിരുന്നു. ഇവിടെ വെച്ചാണ് ഇയാള്‍ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയത്. പീഡനത്തെ  പെണ്‍കുട്ടി എതിര്‍ത്തപ്പോള്‍ ചിത്രത്തില്‍ നിന്നും പുറത്താക്കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പറയുന്നു. കഴിഞ്ഞ വര്‍ഷമാണ് പെണ്‍കുട്ടി ഇവരുടെ ഗ്രൂപ്പില്‍ എത്തിയത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia