യുപി പോലീസിന് ഈ രണ്ട് വയസുകാരന്‍ ഒരു ക്രിമിനലാണ്

 


സീതാപൂര്‍: (www.kvartha.com 01.10.2015) യുപിയില്‍ രണ്ട് വയസുകാരന്‍ രവി ഒരു ക്രിമിനല്‍ കുറ്റവാളിയാണ്. കവര്‍ച്ചാകേസിലാണ് കുടുംബാംഗങ്ങള്‍ക്കൊപ്പം രവിക്കെതിരെയും പോലീസ് കേസെടുത്തത്. കുറ്റപത്രം ഫയല്‍ ചെയ്തതോടെ രവിയെ കോടതിയില്‍ ഹാജരാക്കി. കേസിന്റെ സത്യാവസ്ഥ അന്വേഷിക്കാതെയായിരുന്നു പോലീസിന്റെ നടപടി.

സെപ്റ്റംബര്‍ 20നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സദര്‍പൂരിലെ ബജേഹ്‌റ ഗ്രാമത്തില്‍ നടന്ന മോഷണത്തെ തുടര്‍ന്ന് രവി ഉള്‍പ്പെടെ 4 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.


രവിയെ പോലീസ് അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചതോടെ പിതാവ് രവിയേയും കൊണ്ട് കോടതിയില്‍ കീഴടങ്ങി. തുടര്‍ന്ന് ചില അഭിഭാഷകരുടെ സഹായത്തോടെ അദ്ദേഹം എസ്.പിയെ സമീപിച്ചു. കേസ് പിന്‍ വലിക്കാനാകില്ലെന്നായിരുന്നു എസ്.പി ഓഫീസിന്റെ നിലപാട്. എന്നാല്‍ മാധ്യമങ്ങള്‍ ഈ വിഷയം ഏറ്റെടുത്തതോടെ പോലീസ് കേസ് പിന്‍ വലിച്ചു.

യുപി പോലീസിന് ഈ രണ്ട് വയസുകാരന്‍ ഒരു ക്രിമിനലാണ്


SUMMARY: Sitapur: Ravi, a two year old boy was arrested for dacoity in chief minister Akhilesh Yadav’s Uttar Pradesh.

Keywords: UP, Robbery, Arrest, Ravy, Toddler,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia