എ.എ.പി 20 സംസ്ഥാനങ്ങളില്‍ മല്‍സരിക്കും

 


ലഖ്‌നൗ: വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 20 സംസ്ഥാനങ്ങളില്‍ മല്‍സരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി. ഉത്തര്‍പ്രദേശില്‍ മാത്രം 80 സീറ്റുകളില്‍ പാര്‍ട്ടി മല്‍സരിക്കും. ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം ദേശീയ വക്താവ് സഞ്ജയ് സിംഗാണ് ഇക്കാര്യം അറിയിച്ചത്.
കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ ആം ആദ്മിയുടെ കുമാര്‍ വിശ്വാസ് മല്‍സരിക്കുമെന്ന് ഉറപ്പായിട്ടുണ്ടെങ്കിലും സോണിയ ഗാന്ധി, മുലായം സിംഗ് യാദവ് തുടങ്ങിയ ശക്തരായ നേതാക്കള്‍ക്കെതിരെ ആരൊക്കെ മല്‍സരിക്കുമെന്ന് ഇനിയും തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
എ.എ.പി 20 സംസ്ഥാനങ്ങളില്‍ മല്‍സരിക്കുംഫെബ്രുവരി 15ഓടെ സ്ഥാനാര്‍ത്ഥികളുടെ പട്ടിക തയ്യാറാക്കാന്‍ കഴിയുമെന്നാണ് ഞങ്ങളുടെ പ്രതിക്ഷ. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനാഗ്രഹിക്കുന്നവര്‍ ജനുവരി 15നുള്ളില്‍ അപേക്ഷ നല്‍കണം. സ്ഥാനാര്‍ത്ഥികളാകാന്‍ ആഗ്രഹിക്കുന്നവര്‍ 100 വോട്ടര്‍മാരുടെ പിന്തുണയോടെ വേണം അപേക്ഷ അയക്കാന്‍ സഞ്ജയ് സിംഗ് അറിയിച്ചു.
അപേക്ഷകള്‍ സംസ്ഥാനദേശീയ പാനല്‍ പരിശോധിച്ചശേഷമായിരിക്കും സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കുക.
SUMMARY: Lucknow: After tasting electoral success in Delhi, Aam Aadmi Party on Monday said it would contest the forthcoming Lok Sabha polls from 20 states, including Uttar Pradesh, where it would field candidates on all 80 seats.
Keywords: Delhi, Aam Aadmi Party, Uttar Pradesh, Lok Sabha polls 2014
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia