AAP Nominated | ഡെല്‍ഹി വനിത കമീഷന്‍ അധ്യക്ഷ സ്വാതി മാലിവാളിനെ രാജ്യ സഭ എം പിസ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്ത് എ എ പി

 


ന്യൂഡെല്‍ഹി: (KVARTHA) ഡെല്‍ഹി വനിത കമീഷന്‍ അധ്യക്ഷ സ്വാതി മാലിവാളിനെ രാജ്യ സഭ എം പി സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്ത് എ എ പി. സ്വാതി മാലിവാളിനെ ആദ്യമായാണ് രാജ്യസഭ എം പി സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്യുന്നത്.

AAP Nominated | ഡെല്‍ഹി വനിത കമീഷന്‍ അധ്യക്ഷ സ്വാതി മാലിവാളിനെ രാജ്യ സഭ എം പിസ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്ത് എ എ പി

ജനുവരി 19നാണ് രാജ്യസഭ തിരഞ്ഞെടുപ്പ്. സ്വാതി മാലിവാളിനെ കൂടാതെ സഞ്ജയ് സിങ്, എന്‍ ഡി ഗുപ്ത എന്നീ നേതാക്കളെയും എ എ പി തുടര്‍ചയായി രണ്ടാംതവണയും രാജ്യസഭ എം പി സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്തു.

എ എ പിയുടെ രാഷ്ട്രീയകാര്യ കമിറ്റിയാണ് പ്രഖ്യാപനം നടത്തിയത്. 2015ലാണ് സ്വാതി മാലിവാള്‍ ഡെല്‍ഹി വനിത കമീഷന്‍ അധ്യക്ഷയായത്. പിന്നീട് കാലാവധി നീട്ടിനല്‍കുകയായിരുന്നു. വനിത കമീഷന്‍ അധ്യക്ഷയാകുന്നതിന് മുമ്പ് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെ ഉപദേശകയായും പ്രവര്‍ത്തിച്ചിരുന്നു.

Keywords:  AAP to nominate DCW chief Swati Maliwal as its newest Rajya Sabha MP, New Delhi, News, Politics, DCW Chief Swati Maliwal, AAP,  Nominated, Rajya Sabha MP, Politics, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia