ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എ.എ.പി കവര്‍ന്നെടുക്കുന്നത് കോണ്‍ഗ്രസ് സീറ്റുകള്‍: സര്‍വേ

 


ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിധി ആം ആദ്മി പാര്‍ട്ടി നിശ്ചയിക്കുമെന്ന് സര്‍വേ റിപോര്‍ട്ട്. ആം ആദ്മി പാര്‍ട്ടി കോണ്‍ഗ്രസ് വോട്ടര്‍മാരില്‍ വന്‍ സ്വാധീനം ചെലുത്തുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. ഡല്‍ഹിയിലും മുംബൈയിലുമാണ് സര്‍വേ നടത്തിയത്.
മുംബൈയിലും താനെയിലും കോണ്‍ഗ്രസ്എന്‍.സിപി സഖ്യത്തിന് മൂന്ന് സീറ്റുകളാകും 2014 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ലഭിക്കുക. 2009ല്‍ എട്ടുസീറ്റുകളായിരുന്നു കോണ്‍ഗ്രസ്എന്‍.സി.പി സഖ്യത്തിന് ലഭിച്ചത്. ബിജെപിക്കും ശിവസേനയ്ക്കും ആറ് സീറ്റുകളാണ് ലഭിക്കുക. 2009ല്‍ ഇവര്‍ക്ക് ഒരു സീറ്റായിരുന്നു ലഭിച്ചിരുന്നത്. ആം ആദ്മി പാര്‍ട്ടിക്ക് ഇവിടെ ഒരു സീറ്റായിരിക്കും ലഭിക്കുക.
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എ.എ.പി കവര്‍ന്നെടുക്കുന്നത് കോണ്‍ഗ്രസ് സീറ്റുകള്‍: സര്‍വേഡല്‍ഹിയില്‍ അരവിന്ദ് കേജരിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി കോണ്‍ഗ്രസിനെ തുടച്ചുനീക്കുമെന്നാണ് സര്‍വേ ഫലം. ആറ് സീറ്റുകളാകും എ.എ.പിക്ക് ഇവിടെ ലഭിക്കുക. അതേസമയം പ്രധാനമന്ത്രി ആരാകണമെന്ന സര്‍വേയില്‍ കേജരിവാളിനെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്തിയത് നരേന്ദ്ര മോഡിയാണ്.
SUMMARY: New Delhi: Arvind Kejiwal-led Aam Aadmi Party (AAP) which made a stunning debut in the Delhi assembly polls, is likely to impact the Congress's fortunes the most in the upcoming Lok Sabha elections, a new survey conducted in Delhi and Mumbai claims.
Keywords: AAP, Aam Aadmi Party, Congress, Lok Sabha Polls, Survey
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia