ന്യൂഡല്‍ഹി: പാര്‍ട്ടിയിലെ വിമത എം.എല്‍.എ വിനോദ് കുമാര്‍ ബിന്നിയെ എ.എ.പി പുറത്താക്കി. ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിനെതിരേയും മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെതിരേയും രംഗത്തെത്തിയ ബിന്നി പാര്‍ട്ടിക്ക് തലവേദന സൃഷ്ടിച്ചിരുന്നു. ഔദ്യോഗീക പത്രക്കുറിപ്പിലൂടെയാണ് എ.എ.പി ബിന്നിയെ പുറത്താക്കിയത് അറിയിച്ചത്.
ജനുവരി 19ന് രൂപീകരിച്ച അച്ചടക്ക സമിതിയുടെ തീരുമാനപ്രകാരമാണ് പുറത്താക്കല്‍. പങ്കജ് ഗുപ്തയാണ് അച്ചടക്ക സമിതിക്ക് നേതൃത്വം നല്‍കുന്നത്. ആശിഷ് തല്‍ വാര്‍, ഇല്യാസ് അസ്മി, യോഗേന്ദ്ര യാദവ്, ഗോപാല്‍ റായ് എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍.
മന്ത്രിസഭ രൂപീകരണത്തിനിടെയാണ് കോണ്‍ഗ്രസില്‍ നിന്നും എ.എ.പിയിലെത്തിയ ബിന്നി ആദ്യമായി പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്. തനിക്ക് മന്ത്രിസ്ഥാനം വേണമെന്നായിരുന്നു ബിന്നിയുടെ ആവശ്യം. എന്നാല്‍ ബിന്നിക്ക് മറ്റ് പ്രധാനചുമതലകള്‍ നല്‍കാനായിരുന്നു പാര്‍ട്ടി തീരുമാനം.
പിന്നീട് എ.എ.പി ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് ഉറപ്പായതോടെയാണ് ബിന്നി വീണ്ടും പ്രശ്‌നമുണ്ടാക്കിയത്. ലോക്‌സഭ സീറ്റ് ആവശ്യപ്പെട്ടായിരുന്നു ഇത്. എന്നാല്‍ നിലവിലെ എം.എല്‍.എമാര്‍ക്ക് ലോക്‌സഭ ടിക്കറ്റ് നല്‍കില്ലെന്ന് നേതൃത്വം വ്യക്തമാക്കിയതോടെ കേജരിവാളിനെതിരെ ബിന്നി ശക്തമായി രംഗത്തുവരികയായിരുന്നു. തുടര്‍ന്നാണ് അച്ചടക്ക നടപടി.
SUMMARY: New Delhi: The Aam Aadmi Party has expelled rebel member Vinod Kumar Binny. Mr Binny had accused the Delhi government of deviating from its principles and poll promises, and called Chief Minister Arvind Kejriwal a "liar".
Keywords: Aam Aadmi Party, AAP, New Delhi, Vinod Kumar Binny

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.