ജനജീവിതം സ്തംഭിപ്പിച്ച് എ.എ.പി ധര്‍ണ; നാല് മെട്രോ സ്റ്റേഷനുകള്‍ അടച്ചു
Jan 20, 2014, 11:17 IST
ന്യൂഡല്‍ഹി: ജനജീവിതം സ്തംഭിപ്പിച്ച് ആഭ്യന്തര മന്ത്രാലയത്തിനു മുന്‍പില്‍ ആം ആദ്മി പാര്‍ട്ടിയുടെ ധര്‍ണ. എ.എ.പി പ്രവര്‍ത്തകരുടെ ഒഴുക്ക് തടയാന്‍ ഡല്‍ഹിയിലെ നാല് മെട്രോ സ്റ്റേഷനുകള്‍ അടച്ചു. രാവിലെ ഒന്‍പതുമുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെയാണ് സ്റ്റേഷനുകള്‍ അടച്ചിടുക. പട്ടേല്‍ ചൗക്ക്, സെന്‍ട്രല്‍ സെക്രട്ടേറിയേറ്റ്, ഉദ്യോഗ് ഭവന്‍, റേസ് കോഴ്‌സ് തുടങ്ങിയ സ്റ്റേഷനുകളാണ് അടച്ചിട്ടിരിക്കുന്നത്.
ഇതുകൂടാതെ ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും പോലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. ഡല്‍ഹി നിയമമന്ത്രി സോമനാഥ് ഭാരതിയുടെ ഉത്തരവ് പാലിക്കാതിരുന്ന ഉദ്യോഗസ്ഥരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് കേജരിവാളിന്റെ നേതൃത്വത്തില്‍ എ.എ.പി ധര്‍ണ നടത്തുന്നത്.
പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച കേജരിവാള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തിങ്കളാഴ്ച 10 മണിക്കുള്ളില്‍ പോലീസുകാര്‍ക്കെതിരെ നടപടി കൈക്കൊണ്ടില്ലെങ്കില്‍ ധര്‍ണയുമായി മുന്നോട്ട് പോകുമെന്ന് കേജരിവാള്‍ വ്യക്തമാക്കിയിരുന്നു. കേജരിവാള്‍ അനുവദിച്ച സമയം കഴിഞ്ഞിട്ടും പോലീസുകാര്‍ക്കെതിരെ നടപടി കൈക്കൊള്ളാത്തതില്‍ പ്രതിഷേധിച്ചാണ് ധര്‍ണ.
കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി പോലീസുമായി ചേര്‍ന്ന് രാഷ്ട്രീയം കളിക്കുകയാണെന്ന് കേജരിവാള്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
SUMMARY: New Delhi: As Delhi Chief Minister Arvind Kejriwal plans to go ahead with his decision of sitting on dharna outside the Home Ministry office, the commuters will have a tough time as four metro stations will remain closed from 9 am to 1 pm today.
Keywords: Arvind Kejriwal, Delhi, Aam Aadmi Party, Home Ministry, Dharna

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.