Controversy| ഡെല്‍ഹിയിലെ സീറ്റുവിഭജന വിവാദത്തിന് പിന്നാലെ എഎപി - കോണ്‍ഗ്രസ് ഇടച്ചില്‍ വ്യക്തമാക്കുന്ന പുതിയ പ്രസ്താവനയുമായി അരവിന്ദ് കേജ്രിവാള്‍; സ്‌കൂളുകളുടെ നിലവാരമുയര്‍ത്താന്‍ ഛത്തീസ് ഗഡില്‍ അധികാരമാറ്റം വേണമെന്ന് ആവശ്യം

 


ന്യൂഡെല്‍ഹി: (www.kvartha.com) ഡെല്‍ഹിയിലെ സീറ്റുവിഭജന വിവാദത്തിനു പിന്നാലെ എഎപി- കോണ്‍ഗ്രസ് ഇടച്ചില്‍ വ്യക്തമാക്കുന്ന പുതിയ പ്രസ്താവനയുമായി ഡെല്‍ഹി മുഖ്യമന്ത്രിയും എഎപി അധ്യക്ഷനുമായ അരവിന്ദ് കേജ്രിവാള്‍. 

ഛത്തീസ് ഗഡിലെ സ്‌കൂളുകളുടെ നിലവാരമുയര്‍ത്താന്‍ അധികാരമാറ്റം വേണമെന്നാണ് കേജ്രിവാളിന്റെ ആവശ്യം. ഇത് 'ഇന്‍ഡ്യ' മുന്നണിക്കുള്ളില്‍ വീണ്ടും അഭിപ്രായവ്യത്യാസത്തിന് ഇടയാക്കുകയാണ്. നിലവില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ് ഗഡില്‍ ഈ വര്‍ഷം ഒടുവിലാണ് നിയമസഭാ തിരഞ്ഞെടുപ്പ്.

കേജ് രിവാളിന്റെ പ്രസ്താവന:

ഛത്തീസ് ഗഡിലെ സര്‍കാര്‍ സ്‌കൂളുകള്‍ ശോചനീയവസ്ഥയിലാണെന്നുള്ള റിപോര്‍ട് കണ്ടു. നിരവധി സ്‌കൂളുകള്‍ അവര്‍ അടച്ചുപൂട്ടി. അധ്യാപകര്‍ക്ക് ശമ്പളം ലഭിക്കുന്നില്ല. എന്നാല്‍ ഡെല്‍ഹിയിലെ സ്‌കൂളുകള്‍ നോക്കൂ, വിദ്യാഭ്യാസ മേഖലയ്ക്കായി ഇത്രയധികം പ്രവര്‍ത്തിക്കുന്ന മറ്റൊരു സര്‍കാര്‍ ഇന്‍ഡ്യയില്‍ ഉണ്ടായിട്ടില്ല. ഞങ്ങള്‍ രാഷ്ട്രീയക്കാരല്ല, നിങ്ങളേപ്പോലെ സാധാരണക്കാരാണ്- എന്നാണ് റായ്പുരില്‍ നടന്ന പൊതുപരിപാടിയില്‍ കേജ്രിവാള്‍ പറഞ്ഞത്.

എന്നാല്‍ ഡെല്‍ഹിയുമായി ഛത്തീസ് ഗഡിനെ താരതമ്യം ചെയ്യുന്നത് എന്തിനെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയുടെ ചോദ്യം. ഛത്തീസ് ഗഡില്‍ നേരത്തെ ഭരണത്തിലിരുന്ന രമണ്‍ സിങ് സര്‍കാരുമായല്ലേ താരതമ്യം നടത്തേണ്ടതെന്നും ഖേര എക്‌സ് പ്ലാറ്റ്‌ഫോമില്‍ (ട്വിറ്റര്‍) കുറിച്ചു. കോണ്‍ഗ്രസ് ഡെല്‍ഹി ഭരിച്ചിരുന്ന കാലത്ത് മറ്റു പല മേഖലകളിലും മുന്നിലായിരുന്നുവെന്നും, സംവാദത്തിനുണ്ടോ എന്നും ഖേര ചോദിച്ചു.

Controversy| ഡെല്‍ഹിയിലെ സീറ്റുവിഭജന വിവാദത്തിന് പിന്നാലെ എഎപി - കോണ്‍ഗ്രസ് ഇടച്ചില്‍ വ്യക്തമാക്കുന്ന പുതിയ പ്രസ്താവനയുമായി അരവിന്ദ് കേജ്രിവാള്‍; സ്‌കൂളുകളുടെ നിലവാരമുയര്‍ത്താന്‍ ഛത്തീസ് ഗഡില്‍ അധികാരമാറ്റം വേണമെന്ന് ആവശ്യം

പൊതുതിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട വിവാദത്തിന് തുടക്കമിട്ടത് കോണ്‍ഗ്രസ് നേതാവ് അല്‍ക ലാംബയായിരുന്നു. ഡെല്‍ഹിയിലെ ഏഴു സീറ്റുകളിലും കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്നായിരുന്നു അല്‍കയുടെ പ്രതികരണം. ഇതില്‍ എതിര്‍പ്പുമായി എഎപി രംഗത്തു വന്നതോടെ കോണ്‍ഗ്രസ് പിന്നീട് നിലപാടില്‍ വ്യക്തത വരുത്തി. അല്‍കയുടെ പ്രസ്താവന അവരുടെ മാത്രം അഭിപ്രായമാണെന്നും ചര്‍ചകള്‍ നടക്കുന്നതേയുള്ളൂവെന്നും ഡെല്‍ഹിയുടെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് ദീപക് ബാബരിയ പറഞ്ഞു.

Keywords:  AAP, Congress Exchange Of Harsh Words Puts Question Mark On INDIA Bloc, New Delhi, News, Controversy, AAP, Congress, Harsh Words, Kejriwal, Question Mark, INDIA Bloc, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia