താനറിയാതെ ഒറ്റ ദിവസം ജന്‍ ധന് ബാങ്ക് അക്കൗണ്ടിലെത്തിയത് 9,806 കോടി; പകച്ചുപോയി ടാക്സി ഡ്രൈവര്‍
Nov 29, 2016, 12:00 IST
പട്യാല: (www.kvartha.com 29.11.2016) ഒറ്റ ദിവസം കൊണ്ട് ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയത് ഒമ്പതിനായിരം കോടി, അതും താനറിയാതെ, പകച്ചുപോയിരിക്കുകയാണ് പഞ്ചാബ് പട്യാലയിലെ ടാക്സി ഡ്രൈവറായ ബല്‍വീന്ദര്‍ സിംഗ്. ആരാണ് പണം നിക്ഷേപിച്ചതെന്നറിയാതെ ബല്‍വീന്ദര്‍ ബാങ്കിനെ സമീപിച്ചെങ്കിലും ആദ്യം കൃത്യമായ മറുപടി നല്കാന് ഉദ്യോഗസ്ഥര്‍ തയ്യാറിയില്ല.
തന്റെ ബാങ്ക് അക്കൗണ്ടില്‍ 3000 രൂപ മാത്രമാണ് ബാലന്‍സ് ഉണ്ടായിരുന്നതെന്ന് ബല്‍വീന്ദര്‍ ഉറപ്പിച്ച് പറയുന്നു. എന്നാല്‍ ബാങ്കില്‍ സംഭവിച്ച പിശകായിരിക്കാം ഇതെന്നായിരുന്നു മാനേജരുടെ ആദ്യ വിശദീകരണം. കൃത്യമായി പറഞ്ഞാല്‍ 9,806 കോടി രൂപയാണ് 24 മണിക്കൂറിനുള്ളില്‍ ഇദ്ദേഹത്തിന്റെ അക്കൗണ്ടിലെത്തിയത്.
200 രൂപയുടെ ഇടപാട് രേഖപ്പെടുത്തുന്നതിനു പകരം തുകയുടെ സ്ഥാനത്ത് 11 അക്കങ്ങളുള്ള ലെഡ്ജറിന്റെ നമ്പര്‍ രേഖപ്പെടുത്തിയതാണ് ഇങ്ങനെ സംഭവിക്കാന്‍ കാരണമെന്ന് ലീഡ് ബാങ്ക് മാനേജന്‍ സന്ദീപ് ഗാര്‍ഗ് പറഞ്ഞതോടെയാണ് ബല്‍വീന്ദറിന് ശ്വാസം നേരെ വീണത്.
Keywords : New Delhi, Bank, National, A Punjab taxi driver got Rs 9,806 cr in his Jan Dhan account - just for a day.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.