ക്ഷേത്രത്തില്‍ പ്രവേശിച്ച ദളിത് വംശജനായ വൃദ്ധനെ തീകൊളുത്തി കൊന്നു
Oct 2, 2015, 12:06 IST
കാണ്‍പൂര്‍: (www.kvartha.com 02.10.2015) ക്ഷേത്രത്തില്‍ പ്രവേശിച്ച ദളിത് വംശജനെ തീകൊളുത്തി കൊന്നു. ഉത്തര്‍പ്രദേശിലെ ഹാമിര്‍പൂരിലെ മെയ്ദാനി ബാബ എന്ന ക്ഷേത്രത്തിലാണ് സംഭവം. 90 കാരനായ ചിമ്മയെയാണ് സഞ്ജയ് തിവാരിയെന്ന ഉയര്ന്നജാതിയില്പെട്ടയാള് മൃഗീയമായി കൊലപ്പെടുത്തിയത്. പ്രതി സഞ്ജയ്് തിവാരിയെ പോലീസ് സംഭവസ്ഥലത്തുവെച്ചുതന്നെ അറസ്റ്റ് ചെയ്തു.
ഭാര്യയ്ക്കും സഹോദരനും മകനുമൊപ്പം ബുധനാഴ്ച വൈകീട്ടാണ് ചിമ്മ മെയ്ദാനി ബാബ ക്ഷേത്രത്തിലെത്തിയത്. എന്നാല്‍ പ്രകോപനങ്ങളൊന്നുമില്ലാതെ സഞ്ജയ് തിവാരി ചിമ്മയോടും കുടുംബത്തോടും ക്ഷേത്രത്തില്‍ പ്രവേശിക്കരുതെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിക്കാതെ അമ്പലത്തില്‍ കടന്ന ചിമ്മയെ സഞ്ജയ് മഴുകൊണ്ട് മൃഗീയമായി ആക്രമിച്ചശേഷം ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ജീവനോടെ തീകൊളുത്തുകയായിരുന്നു.
സംഭവസ്ഥലത്തുണ്ടായിരുന്ന പോലീസുകാര്‍ പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്തു. തിവാരിയെ
സഹായിച്ച മറ്റു രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു. ഇവരെ കണ്ടെത്താന്‍ പോലീസ് ഊര്‍ജ്ജിതമായ അന്വേഷണം ഏര്‍പ്പെടുത്തി. സംഭവം നടക്കുമ്പോള്‍ നിരവധി ഭക്തന്മാര് ക്ഷേത്രത്തില്‍ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ചിമ്മയേയും മറ്റു ചിലരേയും ക്ഷേത്രത്തിനകത്തേക്ക് പ്രവേശിപ്പിക്കില്ലെന്ന നിലപാടിലായിരുന്നു തിവാരി.
ക്ഷേത്രത്തില്‍ പ്രവേശിച്ച ചിമ്മയെ സഞ്ജയ് ആദ്യം മഴു കൊണ്ട് ആക്രമിക്കുകയായിരുന്നു. സഹായത്തിനായി കേണപേക്ഷിച്ച ചിമ്മയുടെ ദേഹത്ത് സഞ്ജയ് മണ്ണെയൊഴിക്കുകയും ജീവനോടെ തീകൊളുത്തുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

Also Read:
മഞ്ചേശ്വരത്തെ ആസിഫ് വധം: മംഗളൂരുവില്‍ 2 പേര് കൂടി കസ്റ്റഡിയില്‍
Keywords: 90-yr-old Dalit man burnt alive for trying to enter temple in UP, Police, Arrest, attack, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.