Vande Bharat | 8000 പുതിയ വന്ദേ ഭാരത് കോച്ചുകൾ നിർമിക്കാൻ പദ്ധതിയുമായി റെയിൽവേ; സ്ലീപ്പർ ട്രെയിനുകൾ ഉടൻ
Jul 28, 2023, 16:43 IST
ന്യൂഡെൽഹി: (www.kvartha.com) അടുത്ത കുറച്ച് വർഷത്തിനുള്ളിൽ റെയിൽവേ മേഖല പൂർണമായി നവീകരിക്കാനുള്ള പദ്ധതിയുടെ ഭാഗമായി 8000 വന്ദേഭാരത് കോച്ചുകൾ നിർമിക്കാൻ റെയിൽവേയുടെ തീരുമാനം. ഒരു വന്ദേ ഭാരത് ട്രെയിനിന് സാധാരണയായി 16 കോച്ചുകളാണ് ഉള്ളത്. ചിലയിടങ്ങളിൽ ഇത് എട്ട് കോച്ചുകളുമായാണ് പ്രവർത്തിക്കുന്നത്.
ഈ വർഷം ഏകദേശം 200 മുതൽ 1000 കോച്ചുകൾ വരെ നിർമിക്കാനാണ് പദ്ധതി. 16 കോച്ചുകളുള്ള ഒരു ട്രെയിന് സാധാരണയായി 130 കോടി രൂപയാണ് ചിലവ് വരുന്നതെന്ന് റെയിൽവേ അറിയിച്ചു. വന്ദേ ഭാരത് കോച്ചുകൾ നിർമിക്കുന്ന ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിക്ക് (ICF) സ്ലീപ്പർ ഉള്ള 3200 കോച്ചുകൾക്ക് ടെൻഡർ വിളിക്കാനുള്ള അധികാരമുണ്ട്. നിലവിൽ എല്ലാ വന്ദേ ഭാരതിലും ഇരിപ്പിടങ്ങൾ മാത്രമേയുള്ളു.
പുതിയതായി ഐസിഎഫിൽ 1,600 കോച്ചുകളും മറ്റ് രണ്ട് ഉൽപാദന കമ്പനികളായ എംസിഎഫ്-റായ്ബറേലി, ആർസിഎഫ്-കപൂർത്തല എന്നിവിടങ്ങളിൽ 800 കോച്ചുകളും നിർമിക്കും. 2030-31 ഓടെ ഓരോ വർഷവും ഈ ട്രെയിനുകൾ നിരത്തിലിറക്കാനാണ് പദ്ധതിയെന്ന് അധികൃതർ പറഞ്ഞു. നിലവിൽ 25 വന്ദേ ഭാരത് സർവീസുകളാണ് ഉള്ളത്. ഈ വർഷം ഇത് 75ലേക്ക് എത്തുമെന്നും അധികൃതർ അറിയിച്ചു.
പദ്ധതി പ്രകാരം ഈ വർഷം 700 കോച്ചുകളും 2024-25 ആവുമ്പോഴേക്കും 1000 എണ്ണവും നിർമിക്കുമെന്നും റെയിൽവേ ഉദ്യോഗസ്ഥർ വ്യക്തമാക്കി. വന്ദേ ഭാരതിന്റെ ആദ്യ സ്ലീപ്പർ പതിപ്പ് 2024 ന്റെ തുടക്കത്തോടെ പുറത്തിറക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അടുത്തിടെ പറഞ്ഞിരുന്നു.
Keywords: Vande Bharath, Coach, Railway, Plan, Minister, Manufactured, India, Travel, Train, 8,000 Vande Bharat coaches to be made as Railways plans fleet overhaul.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.