മുത്തശിയെ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ മറന്ന് പ്രവര്‍ത്തിച്ച എട്ടുവയസുകാരിക്ക് ധീരതയ്ക്കുള്ള ദേശീയപുരസ്‌കാരം

 



കോഹിമ:  (www.kvartha.com 26/01/2015)  വെള്ളത്തില്‍ തളര്‍ന്നു വീണ മുത്തശിയെ രക്ഷിക്കാനായി നിബിഡവനത്തിലൂടെ ഒറ്റയ്ക്ക് ഓടുമ്പോള്‍ ആ പെണ്‍കുട്ടി അറിഞ്ഞിരുന്നില്ല, ആ ഓട്ടം ധീരതയ്ക്കുള്ള ദേശീയ അവാര്‍ഡിലേക്കുള്ള ഓട്ടമായിരുന്നുവെന്നത്. മുത്തശിയെ രക്ഷിക്കാനായി സ്വന്തം ജീവന്‍ പണയപ്പെടുത്തി നാലഞ്ച് കിലോമീറ്റര്‍ ഓടിയ എട്ടുവയസുള്ള ആ പെണ്‍കുട്ടിയ്ക്കായിരുന്നു കേന്ദ്രസര്‍കാര്‍ ധീരതയ്ക്കുള്ള പുരസ്‌കാരം ഞായറാഴ്ച നല്‍കിയത്. ഈ വര്‍ഷം ധീരതയ്ക്കുള്ള അവാര്‍ഡുകള്‍ വാങ്ങിക്കൂട്ടിയ രാജ്യത്തെ 24 കുട്ടികളില്‍ ഏറ്റവും പ്രായം കുറഞ്ഞവളെന്ന ബഹുമതിയും ഇവള്‍ക്കു സ്വന്തം

നാഗാലാന്റ് സ്വദേശിയായ ഹോണ്‍ബെനി എഷുങ് ആണ് ഈ കൊച്ചുമിടുക്കി. 2014 ജനുവരി ഇരുപത്തിയെട്ടിനായിരുന്നു ഇവളെ ധീരതയ്ക്കുള്ള പുരസ്‌കാരത്തിന് അര്‍ഹയാക്കിയ സംഭവം നടന്നത്.

മാതാവിന്റെ ബന്ധത്തിലുള്ള മുത്തശിയായ റെന്തുഗ്ലോ ജംഗിയെ കാണുന്നതിനായി നാഗാലാന്റിലെ ചൂഡി വില്ലേജിലേക്ക് പോയതായിരുന്നു ഹോണ്‍ബെനി. എഴുപത്തെട്ടുകാരിയായ ആ മുത്തശി പേരക്കുട്ടിയെ കണ്ട സന്തോഷത്തില്‍ കുട്ടിയുമായി കളികളിലേര്‍പ്പെട്ടു. ഇതിന്റെ ഭാഗമായാണ് ചൂഡിയില്‍ നിന്ന് നാലഞ്ചുകിലോമീറ്റര്‍ മാറിയുള്ള അനുംഗാ ഹായി അരുവിയില്‍ മീന്‍ പിടിക്കുന്നതിനായി ഇരുവര്‍ സംഘം പുറപ്പെട്ടത്.

മുത്തശിയെ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ മറന്ന് പ്രവര്‍ത്തിച്ച എട്ടുവയസുകാരിക്ക് ധീരതയ്ക്കുള്ള ദേശീയപുരസ്‌കാരം
മീന്‍ പിടിച്ചുകൊണ്ടിരിക്കേ മുത്തശിക്ക് പെട്ടെന്ന് മാംസപേശികളില്‍ വേദന അനുഭവപ്പെട്ടു. അതിന്റെ തുടര്‍ച്ചയായി പക്ഷാഘാതവും പിടിപ്പെട്ട മുത്തശി അരുവിയിലേക്ക് വീഴുകയായിരുന്നു. ഇതുകണ്ട കുട്ടി നാലഞ്ചു കിലോമീറ്റര്‍ കൊടുംങ്കാട്ടിലൂടെ ഓടുകയും ചൂഡി നിവാസികളെ സഹായത്തിനായി വിളിക്കുകയും ഉടനെ നാട്ടുകാര്‍ അരുവിയിലെത്തി മുത്തശിയെ രക്ഷിക്കുകയും ചെയ്തു.

എട്ടുവയസില്‍ ഒരു ജീവന്‍ രക്ഷിക്കുന്നതിനായി സ്വന്തം ജീവന്‍ പോലും മറന്ന് പ്രവര്‍ത്തിച്ച ഈ ധീരതയെയാണ് കേന്ദ്രസര്‍ക്കാര്‍ ധീരതയ്ക്കുള്ള പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്
Also Read:
നാടെങ്ങും റിപ്പബ്ലിക് ദിനാഘോഷ ലഹരിയില്‍
Keywords: Award, Girl, Central Government, National, Bravery Award, Country, Grand Mother



ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia