7 വയസുകാരിയെ റിസോര്‍ട്ടില്‍ വച്ച് മാനഭംഗപ്പെടുത്തിയ ശേഷം കഴുത്തറുത്തു കൊന്നു

 


പൂനെ:  (www.kvartha.com 19/02/2015)  ലോനവാലയിലെ പ്രമുഖ റിസോര്‍ട്ടില്‍ ഏഴ് വയസുകാരിയെ മാനഭംഗപ്പെടുത്തിയ ശേഷം കഴുത്തറുത്തു കൊന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി ക്രൂരമായി ലൈംഗിക പീഡനത്തിനിരയായതായി തെളിഞ്ഞിട്ടുണ്ടെന്നാണ് പോലീസ് ബുധനാഴ്ച വെളിപ്പെടുത്തി.

റായ്ഗഡ് ജില്ലയിലെ ഇന്താപൂരിലെ മറാത്തി മീഡിയം സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. ഒരു ചടങ്ങില്‍ പങ്കെടുക്കുന്നതിനായി കുടുംബത്തോടൊപ്പം ഞായറാഴ്ച വൈകുന്നേരം റിസോര്‍ട്ടില്‍ എത്തിയതായിരുന്നു പെണ്‍കുട്ടി. രാത്രി 9.30 മണിയോടെ പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു. പിറ്റേന്ന് റിസോര്‍ട്ടില്‍ മാലിന്യങ്ങള്‍ നീക്കാനെത്തിയവരാണ് സോളാര്‍ പാനലിനടിയില്‍ കഴുത്തറുത്തു കൊല ചെയ്യപ്പെട്ട നിലയില്‍ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ കഴുത്ത് കൂര്‍ത്ത കത്തി ഉപയോഗിച്ചാണ് അറുത്തുമുറിച്ചത്.
7 വയസുകാരിയെ റിസോര്‍ട്ടില്‍ വച്ച് മാനഭംഗപ്പെടുത്തിയ ശേഷം കഴുത്തറുത്തു കൊന്നു
മോഷണശ്രമത്തിനിടെയാണ് പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു. കുട്ടിയുടെ കമ്മലുകള്‍ കാണാതെ പോയതാണ് മോഷണം നടന്നുവെന്ന സംശയം ബലപ്പെടുത്തുന്നത്.അന്വേഷണത്തിന്റെ ഭാഗമായി റിസോര്‍ട്ട് ജീവനക്കാരെയും മറ്റും പോലീസ് ചോദ്യം ചെയ്തു വരുന്നു

സംഭവത്തില്‍ പ്രതിക്ഷേധിച്ച് പ്രദേശത്തും പരിസരങ്ങളിലും നാട്ടുകാര്‍ പ്രക്ഷോഭം ശക്തമാക്കിയിട്ടുണ്ട്. പ്രതിക്ഷേധക്കാര്‍ക്ക് നേരെയുണ്ടായ പോലീസ് ലാത്തിചാര്‍ജ്ജില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia