മന്ദ്സൗർ(മധ്യപ്രദേശ്): (www.kvartha.com 29.07.2021) വ്യാജ മദ്യം കുടിച്ച് ഏഴ് പേര് മരിച്ചതായി റിപോർട്. മധ്യപ്രദേശിലെ മന്ദ്സൗറിലാണ് സംഭവമെന്ന് അഡീഷണൽ ചീഫ് സെക്രടറി രാജേഷ് റജോര അറിയിച്ചു.
ദുരന്തത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചതായും അദ്ദേഹം പറഞ്ഞു. ദുരന്തത്തെ തുടർന്ന് ജില്ല എക്‌സൈസ് ഓഫീസറെ സ്ഥലം മാറ്റിയിരുന്നു.
അതേസമയം കൂടുതൽ പേർ ദുരന്തത്തിന് ഇരയായിട്ടുണ്ടെന്ന് പ്രതിപക്ഷമായ കോൺഗ്രസ് ആരോപിച്ചു. വ്യാജ മദ്യം കഴിച്ച് മരിച്ചവരുടെ യഥാർത്ഥ കണക്കല്ല സർകാർ പുറത്ത് വിട്ടിരിക്കുന്നതെന്ന് പാർടി കുറ്റപ്പെടുത്തി.
വ്യാജ മദ്യം കുടിച്ച് പത്ത് പേരാണ് മരിച്ചത്. എന്നാൽ ദുരന്തത്തിൽ ആറ് പേർ മരിച്ചുവെന്നാണ് സർകാർ പറയുന്നത്. മരണ സംഖ്യ കുറച്ച് കാണിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും മധ്യപ്രദേശ് കോൺഗ്രസ് ട്വിറ്ററിലൂടെ ആരോപിച്ചു.
ഇതിനിടെ പ്രത്യേക അന്വേഷണ സംഘം നടത്തിയ പ്രാഥമീക അന്വേഷണത്തിൽ വ്യാജ മദ്യം കുടിച്ച് തന്നെയാണ് മരണങ്ങൾ നടന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. സാഹചര്യ തെളിവുകൾ വെച്ചാണ് അന്വേഷണസംഘം ഈ നിഗമനത്തിൽ എത്തിയത്. ഫോറൻസിക് റിപോർടുകൾ ലഭിച്ചാൽ മാത്രമേ കൂടുതൽ വിവരങ്ങൾ പറയാനാകൂ എന്ന് രാജേഷ് റജോര വ്യക്തമാക്കി. പ്രത്യേക അന്വേഷണ സംഘത്തെ രാജേഷ് റജോരയാണ് നയിക്കുന്നത്.
SUMMARY: The special investigation team set up to probe the hooch deaths in Mandsaur on Wednesday confirmed it was spurious liquor that took their lives.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.