യുപിയില്‍ ഗ്യാസ് സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് അപകടം; 7 മരണം, 2 വീടുകള്‍ തകര്‍ന്നു
Jun 2, 2021, 11:45 IST
ലക്‌നോ: (www.kvartha.com 02.06.2021) ഉത്തര്‍പ്രദേശിലെ ഗോണ്ട ജില്ലയില്‍ ഗ്യാസ് സിലിന്‍ഡര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഏഴുപേര്‍ മരിച്ചു. രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരും മൂന്ന് കുട്ടികളുമാണ് മരിച്ചത്. ഏഴുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അപകടത്തെ തുടര്‍ന്ന് രണ്ടു വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. ചൊവ്വാഴ്ച രാത്രി ഒരു കുടുംബം പാകം ചെയ്യുന്നതിനിടെയാണ് സിലിന്‍ഡര്‍ പൊട്ടിത്തെറിച്ചത്.
വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഒരാള്‍ കൂടി കുടുങ്ങിക്കിടപ്പുണ്ടെന്നാണ് കരുതുന്നത്. തെരച്ചില്‍ തുടരുന്നു. ചൊവ്വാഴ്ച രാത്രി വസിര്‍ഗഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള തിക്രി പ്രദേശത്താണ് അപകടം ഉണ്ടായതെന്ന് ഗോണ്ട പൊലീസ് മേധാവി സന്തോഷ് കുമാര്‍ മിശ്ര പറഞ്ഞു.
Keywords: Lucknow, News, National, Accident, Death, Injured, Police, House, Family, 7 Dead, 7 Injured In Cylinder Blast In UP, 2 Houses Collapse
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.