വിദേശയാത്രകള്‍ക്ക് കേന്ദ്രമന്ത്രിമാര്‍ മുടക്കിയത് 678 കോടി രൂപ

 


വിദേശയാത്രകള്‍ക്ക് കേന്ദ്രമന്ത്രിമാര്‍ മുടക്കിയത് 678 കോടി രൂപ
ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുകയാണ് ഇന്ത്യയെന്നാണ് കേന്ദ്രസര്‍ക്കാര്‍ നാഴികയ്ക്ക് നാല്‍പതുവട്ടം ആവര്‍ത്തിക്കുന്നത്. എന്നാല്‍ പ്രധാനമന്ത്രിയടക്കമുളള നമ്മുടെ സ്വന്തം സ്വന്തം

കേന്ദ്രമന്ത്രിമാര്‍ 2011-12 കാലയളവില്‍ വിദേശയാത്രകള്‍ നടത്താന്‍ ചെലവാക്കിയത് 678 കോടി രൂപയാണ്. 2010-11 കാലയളവില്‍ ഇത് 56.1 കോടിരൂപ മാത്രമായിരുന്നു.

വിവരാവകാശ നിയമപ്രകാരം ഡല്‍ഹിയിലെ സാമൂഹികപ്രവര്‍ത്തകന്‍ സുഭാഷ് ചന്ദ്ര അഗര്‍വാളാണ് ഭരണസാരഥികളുടെ വിദേശ പര്യടന ചെലവു കണക്ക് ശേഖരിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്.

പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് 2010-11 കാലയളവില്‍ ഏഴു തവണ വിദേശയാത്ര നടത്തി. 2011-12 ല്‍ അത് 14 തവണയായി.

വിദേശകാര്യമന്ത്രി എസ്.എം.കൃഷ്ണ 28 തവണ 201112ല്‍ വിദേശ പര്യടനങ്ങള്‍ നടത്തി.

ഇപ്പോഴത്തെ രാഷ്ട്രപതി പ്രണബ് മുഖര്‍ജി മുന്‍പ് കേന്ദ്ര ധനകാര്യമന്ത്രിയായിരിക്കെ 2010-11ല്‍ നാലുതവണയും 2011-12ല്‍ ആറു തവണയും വിദേശയാത്രകള്‍ നടത്തി. വാണിജ്യകാര്യമന്ത്രി ആനന്ദ് ശര്‍മ്മ 2011-12 കാലയളവില്‍ എട്ടുതവണയാണ് വിദേശത്ത് പോയത്. സ്വിറ്റ്‌സര്‍ലന്‍ഡ്, ദക്ഷിണാഫ്രിക്ക, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചു.

keywords: national, central ministers, foreign trip, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia