രണ്ട് ആണ്‍കുട്ടികളെയടക്കം മൂന്ന് കുട്ടികളെ പീഡിപ്പിച്ച 62 കാരന്‍ പിടിയില്‍

 


മുംബൈ:  (www.kvartha.com 31/01/2015)  പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയ സിനിമാപ്രവര്‍ത്തകനായ 62-കാരന്‍ ജോര്‍ഗാന്‍ പോലീസിന്റെ പിടിയില്‍. രണ്ട് ആണ്‍കുട്ടികളടക്കം മൂന്നു കുട്ടികളെ ചോക്ലേറ്റ് നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചതിനുശേഷം ലൈംഗികപീഡനത്തിന് ഇരയാക്കിയ രാം മന്ദിര്‍ റോഡിലെ താമസക്കാരനായ അരുണ്‍ പട്ടീലിനെയാണ് വ്യാഴാഴ്ച പോലീസ് അറസ്റ്റ് ചെയ്തത്.

പീഡനത്തിനിരയായ കുട്ടികളെല്ലാം തന്നെ അഞ്ച് വയസിനും ഏഴ് വയസിനും ഇടയില്‍ പ്രായമുള്ളവരാണെന്നാണ് പോലീസ് അറിയിച്ചു. ഇയാളുടെ പീഡനത്തിനിരയായ വെറേതെങ്കിലും കുട്ടികള്‍ പ്രദേശത്തുണ്ടോ എന്നും പോലീസ് അന്വേഷിച്ചു വരികയാണ്.

രണ്ട് ആണ്‍കുട്ടികളെയടക്കം മൂന്ന് കുട്ടികളെ പീഡിപ്പിച്ച 62 കാരന്‍ പിടിയില്‍
സഹോദരങ്ങളായ ആണ്‍കുട്ടികളുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത അനുഭവപ്പെട്ട അവരുടെ ആന്റി നടത്തിയ ചോദ്യം ചെയ്യലിലാണ് കുട്ടികള്‍ കാര്യങ്ങള്‍ വിശദീകരിച്ചത്. തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കളെ വിവരം ധരിപ്പിക്കുകയും അവര്‍ ജോര്‍ഗാന്‍ പോലീസില്‍ പരാതിപ്പെടുകയുമായിരുന്നു

ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന് ഇരകളാക്കിയ പട്ടീലിനെതിരെ ഇന്ത്യന്‍ പീനല്‍ കോഡ് 377 പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചപ്പോഴാണ് ഇരയായ പെണ്‍കുട്ടിയും പരാതിയുമായി എത്തിയതെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ സുനില്‍ വാഡ്‌കെ അറിയിച്ചു. തുടര്‍ന്ന് പട്ടീലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു

വിവാഹമോചിതനായ അരുണ്‍ പട്ടില്‍ ഒറ്റയ്ക്കാണെന്ന് താമസിക്കുന്നത്. ഡിന്‍ഡോഷി സെഷന്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു
Also Read:
ബസില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിന് കുത്തേറ്റു
Keywords:  Mumbai, sexual abuse, Children, film, Police, Arrest, Parents, Court, Custody, National



ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia