Leopard Attack | വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന 6 വയസുകാരി പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട നിലയില്‍
Jul 16, 2023, 10:21 IST
ബെംഗ്‌ളൂറു: (www.kvartha.com) ചാമരാജനഗര്‍ ഹനുര്‍ കഗ്ഗലഗുണ്ഡി ഗ്രാമത്തില്‍ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന ആറു വയസുകാരിയെ പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. രാമു-ലതിക ദമ്പതികളുടെ മകള്‍ സുശീലയാണ് മരിച്ചത്. സോളിഗ ആദിവാസി വിഭാഗത്തില്‍പെടുന്നതാണ് സുശീലയുടെ കുടും
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: വീട്ടുമുറ്റത്ത് കളിക്കവെ പെണ്‍കുട്ടിയെ പുലി കടിച്ചെടുത്ത് കാട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. 200 മീറ്ററോളം കുട്ടിയുമായി പുലി ഓടി. കുട്ടിയുടെ കരച്ചില്‍ കേട്ട് രക്ഷിതാക്കളും നാട്ടുകാരും പാഞ്ഞെത്തി പുലിക്കു പിന്നാലെ പാഞ്ഞു. ഒടുവില്‍ ആള്‍ക്കൂട്ടത്തെ കണ്ട് ഭയന്ന് പുലി കുട്ടിയെ ഉപേക്ഷിച്ച് കാട്ടിലേക്ക് മറഞ്ഞു. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടിയെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അതേസമയം സംഭവത്തില്‍ വനം മന്ത്രി ഈശ്വര്‍ ഖാന്ത്രെ അതീവ ദുഃഖം പ്രകടിപ്പിച്ചു. സുശീലയുടെ കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം അദ്ദേഹം പ്രഖ്യാപിച്ചു. പ്രതിമാസം 4000 രൂപ വീതം നല്‍കാനും ശ്രമിക്കുമെന്ന് മന്ത്രി അറിയിച്ചു. അതേസമയം മൈസൂറു ജില്ലയില്‍ ഹുന്‍സൂര്‍ താലൂകിലെ രാമനഹള്ളിയില്‍ പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ യുവകര്‍ഷകന്‍ കുമാര ചരിയ്ക്ക് (29) പരുക്കേറ്റിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗ്രാമമേളയില്‍ കൂട്ടുകാര്‍ക്കൊപ്പമെത്തിയപ്പോഴാണ് യുവാവിനെ പുലി ആക്രമിച്ചത്.
Keywords: News, National, Girl, Death, Police, CM, Leopard, Compensation, 6-year-old Karnataka girl attacked by leopard dies, Govt announces compensation.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.