താനെയില്‍ മൂന്നുനില കെട്ടിടം തകര്‍ന്ന് മരിച്ചവരില്‍ മലയാളിയും?
Jul 29, 2015, 10:52 IST
മുംബൈ: (www.kvartha.com 29.07.2015) മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ താര്‍കുലിയില്‍ മൂന്നുനില കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരില്‍ മലയാളിയും. പന്തളം സ്വദേശി ഉഷ പുരുഷന്‍ ആണ് മരിച്ച മലയാളിയെന്ന് അനൗദ്യോഗിക വിവരം ലഭിച്ചിട്ടുണ്ട്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി ഉയര്‍ന്നു.
തകര്‍ന്ന കെട്ടിടത്തിനടിയില്‍ സ്ത്രീകളും കുട്ടികളുമടക്കം 15 പേരെങ്കിലും കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. 22 പേരെ ഇതിനോടകം രക്ഷപ്പെടുത്തിയതായി ഫയര്‍ ഓഫീസര്‍ ദിലീപ് ഗുണ്ട് പറഞ്ഞു. അപകടത്തില്‍ പരിക്കേറ്റ 10 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടസമയം 30 പേര്‍ കെട്ടിടത്തില്‍ ഉണ്ടായിരുന്നു. 15 കുടുംബങ്ങളാണ് കെട്ടിടത്തില്‍ താമസിച്ചിരുന്നത്.
താര്‍കുലിയിലെ മാട്രു ഛായ എന്ന ബഹുനില കെട്ടിടം ചൊവ്വാഴ്ച രാത്രി 10.40 മണിയോടെയാണ് തകര്‍ന്നുവീണത്. കനത്ത പേമാരിയെ തുടര്‍ന്ന് പഴയ കെട്ടിടം നിലംപൊത്തുകയായിരുന്നു. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 12 യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയിട്ടുണ്ട്.
വിവരമറിഞ്ഞ് ഉടന്‍ തന്നെ ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളും അഗ്‌നിശമന സേനയും സ്ഥലത്തെത്തിയെങ്കിലും കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. മാത്രമല്ല കെട്ടിടങ്ങള്‍ കൊണ്ട് ഇടുങ്ങിയ പ്രദേശമായതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിനുള്ള വലിയ യന്ത്രങ്ങള്‍ പണിപ്പെട്ടാണ് അപകട സ്ഥലത്തെത്തിച്ചത്.
തകര്‍ന്ന് വീണ കെട്ടിടം അപകടാവസ്ഥയിലാണെന്ന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പുതന്നെ പ്രഖ്യാപിച്ചിരുന്നതാണ്. കാലപ്പഴക്കം ചെന്ന കെട്ടിടം ഒഴിയണമെന്ന് കാണിച്ച് നോട്ടീസും നല്‍കിയിരുന്നു. എന്നാല്‍ ഇവയൊന്നും പാലിക്കപ്പെട്ടിരുന്നില്ല.

Also Read:
വാട്‌സ് ആപ്പ് വാര്‍ത്താനിര്‍മാതാക്കള്‍ പ്രമുഖ നേതാവിനെ 'കൊന്നു'
Keywords: 6 people killed in Thane building collapse, many feared trapped, Mumbai, Maharashtra, Malayalees, Injured, hospital, Treatment, Notice, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.