യോഗി സര്‍കാര്‍ 5 വര്‍ഷം കൊണ്ട് യുവാക്കള്‍ക്ക് നല്‍കിയത് 5 ലക്ഷം സര്‍കാര്‍ ജോലികളെന്ന് പ്രധാനമന്ത്രി

 


ന്യൂഡെല്‍ഹി: (www.kvartha.com 25.02.2022) ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്ക് സര്‍കാര്‍ ജോലി നല്‍കുമെന്ന പ്രതിപക്ഷ പാര്‍ടികളുടെ വാഗ്ദാനങ്ങളെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സര്‍കാര്‍ ജോലികളുമായി ബന്ധപ്പെട്ട് സമാജ്‌വാദി പാര്‍ടിയും ബി എസ് പിയും നല്‍കിയിട്ടുള്ള വാഗ്ദാനങ്ങളൊന്നും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. എന്നാല്‍ യോഗി സര്‍കാര്‍ അഞ്ച് വര്‍ഷം കൊണ്ട് അഞ്ച് ലക്ഷം സര്‍കാര്‍ ജോലികളാണ് യുവാക്കള്‍ക്ക് നല്‍കിയതെന്നും മോദി പറഞ്ഞു. ഉത്തര്‍പ്രദേശിലെ പ്രഗ്യാരാജില്‍ ഒരു തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'പ്രതിപക്ഷ പാര്‍ടികള്‍ സര്‍കാര്‍ ജോലിയുടെ പേരില്‍ സംസ്ഥാനത്തെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാന്‍ വീണ്ടും ശ്രമിക്കുകയാണ്. ബി എസ് പി യും സമാജ്‌വാദി പാര്‍ടിയും ഭരിച്ച കാലത്ത് 10 വര്‍ഷം കൊണ്ട് ആകെ രണ്ട് ലക്ഷം സര്‍കാര്‍ ജോലികളാണ് യുവാക്കള്‍ക്ക് നല്‍കിയത്. എന്നാല്‍ യോഗി സര്‍ക്കാര്‍ വെറും അഞ്ചുവര്‍ഷം കൊണ്ട് അഞ്ചുലക്ഷം സര്‍കാര്‍ ജോലികളാണ് യുവാക്കള്‍ക്ക് നല്‍കിയത്'- മോദി പറഞ്ഞു.

യോഗി സര്‍കാര്‍ 5 വര്‍ഷം കൊണ്ട് യുവാക്കള്‍ക്ക് നല്‍കിയത് 5 ലക്ഷം സര്‍കാര്‍ ജോലികളെന്ന് പ്രധാനമന്ത്രി

ബിജെപി സര്‍കാര്‍ സാധാരണക്കാര്‍ക്ക് കോവിഡ് വാക്സിന്‍ സൗജന്യമായാണ് നല്‍കുന്നത്. എന്നാല്‍ കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ടിയുമായിരുന്നെങ്കില്‍ വാക്‌സിന്‍ വില്‍പന നടത്തുമായിരുന്നെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി കുറ്റപ്പെടുത്തി.

Keywords:  New Delhi, News, National, Prime Minister, PM, UP, Uttar Pradesh, Government, BJP, Politics, Job, COVID-19, Narendra Modi, Vaccine, 5 Lakh Jobs Given In Uttar Pradesh Under BJP Rule: PM Modi.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia