ലിംഗ നിര്‍ണ്ണയം നടത്തിയ അഞ്ച് ഡോക്ടര്‍മാര്‍ അറസ്റ്റില്‍

 



കാണ്‍പൂര്‍: ഗര്‍ഭസ്ഥ ശിശുക്കളുടെ ലിംഗ നിര്‍ണ്ണയം നടത്തിയ അഞ്ച് ഡോക്ടര്‍മാരെ പോലീസ് അറസ്റ്റ് ചെയ്തു. ലിംഗ നിര്‍ണ്ണയത്തിനുശേഷം പെണ്‍കുഞ്ഞുങ്ങളാണെന്ന് കണ്ടെത്തിയ ഭ്രൂണങ്ങളെ അബോര്‍ഷന്‍ നടത്താമെന്നും ഡോക്ടര്‍മാര്‍ ഉറപ്പ് നല്‍കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ കൂടി അറസ്റ്റിലായിട്ടുണ്ട്.

ലിംഗ നിര്‍ണ്ണയം നടത്തിയ അഞ്ച് ഡോക്ടര്‍മാര്‍ അറസ്റ്റില്‍കാണ്‍പൂരിലെ വിവിധ ആശുപത്രികളിലെ ഡോക്ടര്‍മാരാണ് അറസ്റ്റിലായത്. രണ്ട് നഴ്‌സുമാര്‍, ഒരു അറ്റന്‍ഡര്‍ എന്നിവരാണ് അറസ്റ്റിലായ മറ്റ് മൂന്ന് പേര്‍. ലിംഗനിര്‍ണ്ണയം നടത്തുന്നതിന് 2000 രൂപ മുതല്‍ 10,000 രൂപ വരെ ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തായതോടെയാണ് അറസ്റ്റുകള്‍ നടന്നത്. സംഭവത്തെതുടര്‍ന്ന് അഞ്ച് ആശുപത്രികളുടേയും ലൈസന്‍സ് റദ്ദാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
   
SUMMARY:Kanpur: Eight persons, including five doctors, were on Saturday arrested for allegedly conducting sex determination tests on pregnant women and agreeing to abort the female foetuses.
Keywords: National news, Kanpur, Eight persons, Five doctors, Saturday, Arrested, Allegedly, Conducting, Sex determination tests, Pregnant women, Agreeing to abort, Female foetuses.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia