കോവിഡ് രോഗിയായ സ്ത്രീ ആശുപത്രിയില്‍ ജീവനക്കാരുടെ ലൈംഗികാതിക്രമത്തിന് ഇരയായെന്ന് പരാതി; ചികിത്സയ്ക്കിടെ 45കാരി മരിച്ചതോടെ വിഡിയോ പുറത്തുവിട്ട് മകള്‍

 


പാട്‌ന: (www.kvartha.com 20.05.2021) കോവിഡ് രോഗിയായ സ്ത്രീ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ജീവനക്കാരുടെ ലൈംഗികാതിക്രമത്തിന് ഇരയായെന്ന് പരാതി. ബിഹാറിലെ പാട്‌നയിലെ പരാസ്-എച്ച് എം ആര്‍ ഐ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന 45-കാരിക്ക് നേരേ ജീവനക്കാരായ നാല് പേര്‍ ലൈംഗികാതിക്രമം നടത്തിയെന്നാണ് ആരോപണം. ചികിത്സയ്ക്കിടെ ബുധനാഴ്ച രാവിലെ ഇവര്‍ മരിച്ചിരുന്നു. ഇതോടെ സംഭവം കൂടുതല്‍ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്.

കോവിഡ് രോഗിയായ സ്ത്രീ ആശുപത്രിയില്‍ ജീവനക്കാരുടെ ലൈംഗികാതിക്രമത്തിന് ഇരയായെന്ന് പരാതി; ചികിത്സയ്ക്കിടെ 45കാരി മരിച്ചതോടെ വിഡിയോ പുറത്തുവിട്ട് മകള്‍

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മെയ് 17-ന് രാത്രി മൂന്നോ നാലോ ജീവനക്കാര്‍ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് പരാതി. ചൊവ്വാഴ്ച രാവിലെ 45-കാരി തനിക്ക് നേരിട്ട ദുരനുഭവം വിഡിയോ സന്ദേശമായി മകള്‍ക്ക് നല്‍കിയിരുന്നു. ഈ വിഡിയോ മകള്‍ സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറംലോകമറിയുന്നത്.

സംഭവത്തില്‍ സ്ത്രീയുടെ 15കാരിയായ മകള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതി അന്വേഷിച്ചുവരികയാണെന്ന് പറഞ്ഞ പൊലീസ് ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചശേഷം പ്രതികള്‍ക്കെതിരെ നടപടി എടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സംഭവം വിവാദമായതോടെ ദേശീയ വനിത കമിഷനും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. ദേശീയ വനിത കമിഷന്‍ അധ്യക്ഷ ബിഹാര്‍ ചീഫ് സെക്രടറിയോടും പൊലീസ് മേധാവിയോടും റിപോര്‍ട് തേടി.

അതേസമയം, ആശുപത്രി അധികൃതര്‍ ആരോപണങ്ങള്‍ നിഷേധിച്ച് രംഗത്തെത്തി. അന്വേഷണവുമായി സഹകരിക്കുമെന്നും എന്നാല്‍ ആശുപത്രിക്കെതിരായ ആരോപണങ്ങള്‍ തെറ്റാണെന്നും ആശുപത്രി മാനേജ്‌മെന്റ് പ്രസ്താവനയിലൂടെ അറിയിച്ചു. മെയ് 15-നാണ് കോവിഡ് ലക്ഷണങ്ങളോടെ 45-കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നില ഗുരുതരമായതോടെ വെന്റിലേറ്ററിലേക്ക് മാറ്റി. പക്ഷേ, രക്ഷപ്പെടാനുള്ള ഒരു സാധ്യതയും കാണാത്തതിനാല്‍ ഇക്കാര്യം ബന്ധുക്കളെ അറിയിച്ചു.

തുടര്‍ന്ന് 19-ന് രാവിലെ അവര്‍ മരണത്തിന് കീഴടങ്ങി. മെയ് 16 വൈകിട്ട് ആറ് മണിക്കും മെയ് 17-ന് രാവിലെ 11 മണിക്കും ഇടയില്‍ 45-കാരിക്ക് നേരേ ലൈംഗികാതിക്രമം നടന്നതായാണ് പരാതി. ഈ പരാതിയില്‍ ആശുപത്രി മാനേജ്‌മെന്റ് ആഭ്യന്തര അന്വേഷണം നടത്തി. എന്നാല്‍ ആരോപണങ്ങള്‍ തെറ്റാണെന്നും അങ്ങനയൊന്നും ആശുപത്രിയില്‍ സംഭവിച്ചിട്ടില്ലെന്നുമാണ് അന്വേഷണത്തില്‍ കണ്ടെത്തിയതെന്നും ആശുപത്രി അധികൃതരുടെ പ്രസ്താവനയില്‍ പറയുന്നു.

Keywords:  45-Year-Old COVID-19 Patient Assaulted in ICU Ward at Patna Hospital, Probe Underway, Patna, Bihar, News, Local News, Dead, Woman, Molestation, Complaint, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia