ഉത്തരാഖണ്ഡില്‍ 4.5 കോടി രൂപയുടെ പഴയ കറന്‍സികള്‍ കണ്ടെടുത്തു; 6 പേര്‍ കസ്റ്റഡിയില്‍

 


കേദാര്‍നാഥ്: (www.kvartha.com 16.01.2022) ഹരിദ്വാറില്‍ നിന്നും ഉത്തര്‍പ്രദേശിലെ ചില സ്ഥലങ്ങളില്‍ നിന്നും 4,50,00,000 രൂപയില്‍ കൂടുതല്‍ മൂല്യമുള്ള പഴയ കറന്‍സി നോടുകളുമായി ആറ് പേര്‍ പിടിയില്‍. ക്ഷേത്രനഗരത്തില്‍ ഉത്തരാഖണ്ഡ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് (എസ് ടി എഫ്) നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലായത്.
  
ഉത്തരാഖണ്ഡില്‍ 4.5 കോടി രൂപയുടെ പഴയ കറന്‍സികള്‍ കണ്ടെടുത്തു; 6 പേര്‍ കസ്റ്റഡിയില്‍

'പിടിയിലായ മൂന്ന് പേര്‍ ഹരിദ്വാര്‍ സ്വദേശികളാണ്. ബാക്കിയുള്ളവര്‍ ഉത്തര്‍പ്രദേശുകാരും. അന്വേഷണം തുടരുകയാണെന്ന് എസ് ടി എഫ് സീനിയര്‍ പൊലീസ് സൂപ്രണ്ട് (എസ് എസ് പി) അജയ് സിംഗ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. കള്ളപ്പണം തടയുന്നതിനായി 2016 നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട് അസാധുവാക്കല്‍ പ്രഖ്യാപിച്ചതോടെയാണ് കേന്ദ്ര സര്‍കാര്‍ പഴയ 500, 1000 നോടുകള്‍ നിരോധിച്ചത്.

പഴയ രൂപ നോടുകള്‍ ബാങ്കുകളില്‍ മാറ്റി നല്‍കുമെന്ന് പൊലീസ് പറഞ്ഞു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. അടുത്ത മാസം മുതല്‍ ഉത്തരാഖണ്ഡും യുപിയും ഉള്‍പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ നാല് കോടിയിലധികം രൂപയുടെ പഴയ നോടുകള്‍ കണ്ടെത്തിയതില്‍ ദുരൂഹതയുണ്ട്. ആളുകളെ സ്വാധീനിക്കാനോ, മറ്റെന്തെങ്കിലും തരത്തിലുള്ള തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കോ ഇവ കൊണ്ടുവന്നതാണോ എന്ന് അന്വേഷിക്കുന്നുണ്ട്. ഫെബ്രുവരി 14 നാണ് ഉത്തരാഖണ്ഡില്‍ വോടെടുപ്പ്. തെരഞ്ഞെടുപ്പ് കമീഷന്‍ പുറത്തിറക്കിയ ടൈംടേബിള്‍ അനുസരിച്ച് മാര്‍ച്ച് 10 ന് വോടെണ്ണല്‍ നടക്കും

ഹരിദ്വാര്‍ 'ധര്‍മ സന്‍സദില്‍' മുസ്ലീം സമുദായത്തെ വംശഹത്യ നടത്താനുള്ള ആഹ്വാനനും നടത്തിയതിനും പ്രകോപനപരമായ പ്രസംഗം നടത്തിയതിനും മതനേതാവ് യതി നര്‍സിംഗാനന്ദ് അറസ്റ്റിലായതിന്റെ അന്ന് തന്നെയാണ് നോടുകളുമായി ആറ് പേരെ പിടികൂടിയത്. വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ ജിതേന്ദ്ര നാരായണ്‍ ത്യാഗി എന്ന വസീം റിസ്വിയെ നേരത്തെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു.

Keywords:  National, News, Uttarakhand, Cash, Temple, Narendra Modi, Prime Minister, Bank, Police, Assembly, Arrest, Jail, Currency, Tax force, Muslim, Haridwar, Kedarnath, Religion, 4.5 crore old currencies recovered in Uttarakhand; 6 detained.


< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia