ഡല്‍ഹി ആക്‌സിസ് ബാങ്ക് ശാഖയില്‍ 44 വ്യാജ അക്കൗണ്ടുകളിലായി 100 കോടിയുടെ കള്ളപ്പണം കണ്ടെത്തി; രേഖകളില്ലാതെ 450 കോടിയുടെ നിക്ഷേപം

 


ന്യൂഡല്‍ഹി: (www.kvartha.com 09.12.2016) രാജ്യത്ത് ആദായ നികുതി വകുപ്പിന്റെ പരിശോധനങ്ങള്‍ നടന്നുവരുന്നതിനിടെ ഡല്‍ഹിയിലെ ആക്‌സിസ് ബാങ്ക് ശാഖയില്‍ 44 വ്യാജ അക്കൗണ്ടുകളില്‍ നിന്നായി 100 കോടിയുടെ കള്ളപ്പണം കണ്ടെത്തി. ചാന്ദ്‌നി ചൗക്ക് ബ്രാഞ്ചിലാണ് വ്യാജ അക്കൗണ്ടുകള്‍ കണ്ടെത്തിയത്.

ഡല്‍ഹി ആക്‌സിസ് ബാങ്ക് ശാഖയില്‍ 44 വ്യാജ അക്കൗണ്ടുകളിലായി 100 കോടിയുടെ കള്ളപ്പണം കണ്ടെത്തി; രേഖകളില്ലാതെ 450 കോടിയുടെ നിക്ഷേപം
Representational Image

സംഭവത്തില്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ക്കും പങ്കുള്ളതായാണ് സംശയിക്കുന്നത്. കെ വൈ സി മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഇത്തരം വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കിയതെന്നാണ് വിവരം. ബാങ്ക് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തുവരികയാണ്. ബാങ്കില്‍ രേഖകളില്ലാതെ 450 കോടിയുടെ നിക്ഷേപമുള്ളതായും ആദായ നികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.

കള്ളപ്പണം വെളുപ്പിക്കാന്‍ സഹായം ചെയ്യുന്നുവെന്ന് കണ്ടെത്തിയ ആക്‌സിസ് ബാങ്ക് മാനേജര്‍മാരായ ഷോബിത്ത് സിന്‍ഹ, വിനീത് ഗുപ്ത എന്നിവരെ നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തിരുന്നു. അതിനിടെ ഗുജറാത്തില്‍ 76 ലക്ഷത്തിന്റെ പുതിയ നോട്ടുകളും, മുംബൈയിലെ മട്ടുങ്കയില്‍ 85 ലക്ഷം രൂപയുടെ പുതിയ നോട്ടുകളും പിടികൂടിയിരുന്നു. സംഭവത്തില്‍ നാല് പേരെ കസ്റ്റഡിയിലെടുത്തു.

Keywords : New Delhi, Bank, Fake, Raid, National, 44 Fake Accounts With Rs. 100 Crore Found In Raids On Delhi Axis Bank Branch.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia