ഭാര്യയ്ക്ക് ഓടോറിക്ഷ ഡ്രൈവറുമായി അവിഹിതം; വാക്കേറ്റത്തിനൊടുവില്‍ ദമ്പതികളും കാമുകനും മരിച്ചനിലയില്‍; അനാഥരായത് 4 പെണ്‍മക്കള്‍

 


ചെന്നൈ: (www.kvartha.com 17.05.2021) ഭാര്യയ്ക്ക് ഓടോറിക്ഷ ഡ്രൈവറുമായി അവിഹിതം. ഇതേചൊല്ലിയുള്ള വാക്കേറ്റത്തിനൊടുവില്‍ ദമ്പതികളും കാമുകനും മരിച്ചനിലയില്‍. മൂന്നു ജീവിതങ്ങള്‍ അവസാനിച്ചതോടെ അനാഥരായത് നാലു പെണ്‍മക്കള്‍.

ഭാര്യയ്ക്ക് ഓടോറിക്ഷ ഡ്രൈവറുമായി അവിഹിതം; വാക്കേറ്റത്തിനൊടുവില്‍ ദമ്പതികളും കാമുകനും മരിച്ചനിലയില്‍; അനാഥരായത് 4 പെണ്‍മക്കള്‍

ഗോപി(38), ഭാര്യ കന്നിയമ്മാള്‍(35), ഓടോറിക്ഷ ഡ്രൈവറായ സുരേഷ്(44) എന്നിവരാണ് ജീവനൊടുക്കിയത്. തമിഴ്‌നാട്ടിലെ ചെങ്കല്‍പേട്ടില്‍ ശനിയാഴ്ചയായിരുന്നു സംഭവം. മൂവരുടേയും മൃതദേഹങ്ങള്‍ അവരുടെ വീടുകളിലാണ് കാണപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ:

ഗോപി ഒരു ഇറച്ചിക്കട നടത്തി വരികയാണ്. ഭാര്യ കന്നിയമ്മാള്‍ അവിടെ സഹായിയാണ്. ഇവര്‍ക്ക് 16 വയസുള്ള ഒരു മകളുണ്ട്. സുരേഷിന് ഭാര്യയും മൂന്ന് പെണ്‍മക്കളുമാണുള്ളത്. കന്നിയമ്മാളും സുരേഷുമായി വിവാഹേതര ബന്ധം പുലര്‍ത്തിയിരുന്നു. ഇത് ഗോപി അറിയാനിടയാകുകയും ഇതേചൊല്ലി ഭാര്യയോടും കാമുകനോടും വാക്കേറ്റത്തിലേര്‍പെടുകയും ചെയ്തു. തുടര്‍ന്ന് ശനിയാഴ്ച രാത്രിയില്‍ മൂന്നു പേരെയും മരിച്ചനിലയില്‍ കാണപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

Keywords:  4 girls orphaned as 3 end lives over affair in Chengalpattu, Chennai, News, Local News, Dead Body, Girl, Police, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia