ഉത്തരാഖണ്ഡില്‍ മേഘ വിസ്‌ഫോടനം; 30 മരണം, വെള്ളപ്പൊക്കഭീഷണി

 


ഡെറാഡൂണ്‍: (www.kvartha.com 01.07.2016) ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനത്തില്‍ 30 പേര്‍ മരിച്ചു. ഉത്തരാഖണ്ഡിലെ സിങ്ഗാലി മേഖലയിലാണ് മേഘവിസ്‌ഫോടനം ഉണ്ടായത്. നിരവധിപ്പേര്‍ക്ക് പരുക്കേല്‍ക്കുകയും ഏഴോളം വീടുകള്‍ തകരുകയും ചെയ്തു. സിങ്ഗാലി, പാട്തകോട്ട്, ഒഗ്‌ല, താല്‍ എന്നിവിടങ്ങളിലാണ് മേഘ വിസ്‌ഫോടനമുണ്ടായത്.

അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്കവുമുണ്ടായിട്ടുണ്ട്. അളകനന്ദ നദി കരകവിഞ്ഞൊഴുകയാണ്. 24 മണിക്കൂറായി 54 മില്ലീമീറ്റര്‍ മഴയാണ് ഈ മേഖലയില്‍ ലഭിച്ചിരിക്കുന്നത്. വെള്ളപ്പൊക്ക ഭീഷണിയെ തുടര്‍ന്ന് ജനങ്ങളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്.

വെള്ളപ്പൊക്കത്തില്‍ താല്‍- മുന്‍സ്യാരി റോഡുകള്‍ തകര്‍ന്നു. ഇരുഭാഗങ്ങളിലുമായി നിരവധി വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നു. സൈന്യത്തിന്റെയും പാരാമിലിട്ടറി ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ രണ്ടുലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.

ഉത്തരാഖണ്ഡില്‍ മേഘ വിസ്‌ഫോടനം; 30 മരണം, വെള്ളപ്പൊക്കഭീഷണി

Also Read:
മാലിക്ദീനാര്‍ പള്ളിയില്‍ ജുമുഅക്കിടെ സ്ലാബ് തകര്‍ന്ന് വീണ് ഒരാള്‍ക്ക് പരിക്ക്; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
Keywords:   30 killed in deadly flash floods in Uttarakhand, Heavy rains,  Landslides, Road blockages,Flood, Injured, Threatened, Protection, Vehicles, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia