ബിഹാറില്‍ കോടതി വളപ്പില്‍ ബോംബ് സ്‌ഫോടനം: സ്ത്രീ ഉള്‍പെടെ 3 പേര്‍ കൊല്ലപ്പെട്ടു; 16 പേര്‍ക്ക് പരിക്ക്

 


പാറ്റ്‌ന: (www.kvartha.com 23.01.2015) പടിഞ്ഞാറന്‍ ബിഹാറിലെ അരാഹയില്‍ കോടതി വളപ്പിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. 16 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ ഒരു സ്ത്രീയും ഒരു പോലീസുകാരനും ഉള്‍പെടുന്നു. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.

കോടതി വളപ്പില്‍ കയ്യില്‍ പഴ്‌സുമായെത്തിയ സ്തീയാണ് ബോംബുമായെത്തിയതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഇവര്‍ ചാവേറായി പ്രവര്‍ത്തിച്ചതാണെന്നും സംശയിക്കുന്നു. ഇവരുടെ ശരീരം ഛിന്നഭിന്നമായി പോയി. 35 നും 45 നും ഇടയില്‍ പ്രായമുള്ള യുവതിയാണ് ചാവേറായെത്തിയത്.
ബിഹാറില്‍ കോടതി വളപ്പില്‍ ബോംബ് സ്‌ഫോടനം: സ്ത്രീ ഉള്‍പെടെ 3 പേര്‍ കൊല്ലപ്പെട്ടു; 16 പേര്‍ക്ക് പരിക്ക്
പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവര്‍ ഗുരുതരവാസ്ഥയിലാണെന്നാണ് റിപോര്‍ട്ട്. ഇവരില്‍ ഒരു പോലീസുകാരനും വക്കീലും ഉള്‍പെടുന്നു.

റിപ്പബ്ലിക് ദിനത്തിന് മുഖ്യാതിഥിയായെത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നതിനിടെയാണ് ബോംബ് സ്‌ഫോടനം നടന്നിരിക്കുന്നത്. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ഗ്രൗണ്ടിനെച്ചൊല്ലി ചെമ്പിരിക്കയില്‍ സംഘട്ടനം; മൂന്നു പേര്‍ക്ക് പരിക്ക്
Keywords:  Patna, Police, Hospital, Treatment, Report, America, Barack Obama, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia