Drowned | ഫുട്‌ബോള്‍ കളിച്ചു മടങ്ങവെ അപകടം; ഡെല്‍ഹിയില്‍ വെള്ളക്കെട്ടില്‍ വീണ് 3 യുവാക്കള്‍ മരിച്ചു
Jul 16, 2023, 11:14 IST
ന്യൂഡെല്‍ഹി: (www.kvartha.com) വെള്ളക്കെട്ടില്‍ വീണ് മൂന്നു യുവാക്കള്‍ മരിച്ചു. അരുണ്‍, അനൂജ്, അഭിഷേക് എന്നിവരാണ് മരിച്ചത്. ശനിയാഴ്ച (15.07.2023) രാത്രി എട്ടോടെ ഗോള്‍ഫ് കോഴ്‌സ് പ്രദേശത്തായിരുന്നു അപകടം.
ഫുട്‌ബോള്‍ കളിച്ചു മടങ്ങിയ നാലംഗ സംഘമാണ് അപകടത്തില്‍പെട്ടത്. നിര്‍മാണത്തിലരുന്ന ഗോള്‍ഫ് കോഴ്‌സ് പരിസരത്തേക്ക് കയറിയ ഇവര്‍, വെള്ളക്കുഴിയില്‍ വീഴുകയായിരുന്നു.
അതേസമയം, ഇതിനെ മഴക്കെടുതിയുമായി ബന്ധപ്പെടുത്താനാകില്ലെന്ന് പൊലീസ് പറഞ്ഞു. ഡെല്‍ഹി വെള്ളപ്പൊക്കത്തില്‍ കഴിഞ്ഞ ദിവസവും മൂന്ന് കുട്ടികള്‍ വെള്ളത്തില്‍ വീണ് മരിച്ചിരുന്നു. നോര്‍ത് ഈസ്റ്റ് ഡെല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ മെട്രോ നിര്‍മാണ സ്ഥലത്തെ കുഴയില്‍ വീണായിരുന്നു അപകടം.
അതിനിടെ, ഡെല്‍ഹിയില്‍ കനത്തമഴയെ തുടര്‍ന്ന് യമുന നദി വീണ്ടും കരകവിഞ്ഞു. കഴിഞ്ഞ മൂന്നു മണിക്കൂറിനിടെ ഡെല്‍ഹിയില്‍ 11 മിലിമീറ്റര്‍ മഴയാണ് ലഭിച്ചത്. പ്രഗതി മൈതാനത്തിന് സമീപമുള്ള താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി.
നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായി. ദ്വാരകയില്‍ വെള്ളക്കെട്ടില്‍ വീണ് മൂന്നു യുവാക്കള്‍ മരിച്ചു. ഡെല്‍ഹിയിലും ഹരിയാനയിലും ഞായറാഴ്ച (16.07.2023) ശക്തമായ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
താഴ്ന്ന പ്രദേശങ്ങളില്‍ എന്‍ഡിആര്‍എഫിന്റെ രക്ഷാപ്രവര്‍ത്തനം തുടരുന്നു. മഴയെത്തുടര്‍ന്ന് ചില റോഡുകളില്‍ വെള്ളക്കെട്ടും മരങ്ങള്‍ കടപുഴകി വീണും ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്.
Keywords: News, National, National-News, Accident-News, Boys, Drowned, Construction Golf Course, Delhi, 3 Boys Drown In Water Of Under-Construction Golf Course In Delhi: Cops.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.