'സംയുക്ത സമാജ് മോര്‍ച' കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ പുതിയ പാര്‍ടി; പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും
Dec 25, 2021, 19:20 IST
ന്യൂഡെല്‍ഹി: (www.kvartha.com 25.12.2021) 'സംയുക്ത സമാജ് മോര്‍ച' കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ പുതിയ പാര്‍ടി രൂപീകരിച്ചു. വിവാദമായ മൂന്ന് കാര്‍ഷിക ബിലു(Bill) കള്‍ക്കെതിരെ ഒന്നരവര്‍ഷത്തോളം നീണ്ട പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ സംയുക്ത കിസാന്‍ മോര്‍ചയുടെ ഭാഗമായി 22 കര്‍ഷക യൂനിയനുകളാണ് പുതിയ രാഷ്ട്രീയ പാര്‍ടി രൂപീകരിച്ചത്.
അടുത്ത വര്‍ഷം നടക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ടി മത്സരിക്കും. സംയുക്ത സമാജ് മോര്‍ച അരവിന്ദ് കെജ് രിവാളിന്റെ ആം ആദ്മി പാര്‍ടിയുമായി സഖ്യമുണ്ടാക്കിയേക്കുമെന്നാണ് റിപോര്‍ട്.
പഞ്ചാബില്‍ മുന്നണിയെ നയിക്കുക ബല്‍ബീര്‍ സിങ് രാജേവലാകും എന്നും സംഘടനകള്‍ അറിയിച്ചു. അതേസമയം, തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നാണ് സംയുക്ത കിസാന്‍ മോര്‍ച ഔദ്യോഗികമായി അറിയിച്ചത്. സംയുക്ത കിസാന്‍ മോര്‍ചയുടെ പേര് ഏതെങ്കിലും വ്യക്തികളോ സംഘടനകളോ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കരുതെന്നും നേതാക്കള്‍ അറിയിച്ചു. ഇതിന് തൊട്ടുപിന്നാലെയാണ് സംയുക്ത സമാജ് മോര്‍ച എന്ന പേരില്‍ 22 യൂനിയനുകള്‍ ചേര്‍ന്ന് രാഷ്ട്രീയ പാര്‍ടി പ്രഖ്യാപനം നടത്തിയത്.
'രാജ്യത്തുടനീളമുള്ള 400-ല്‍ അധികം വ്യത്യസ്ത പ്രത്യയശാസ്ത്രമുള്ള സംഘടനകളുടെ വേദിയായ എസ്‌കെ എം (സംയുക്ത കിസാന്‍ മോര്‍ച) കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്കായി മാത്രം രൂപവത്കരിച്ചതാണ്. തെരഞ്ഞെടുപ്പ് ബഹിഷ്‌കരണത്തിന് ആഹ്വാനമില്ല, തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെക്കുറിച്ചുപോലും ധാരണയില്ല', എസ് കെ എം ഒമ്പതംഗ കോഓര്‍ഡിനേഷന്‍ കമിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
അതേസമയം, പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ 117 സീറ്റുകളിലും മത്സരിക്കുമെന്നാണ് സംയുക്ത സമാജ് മോര്‍ച നേതാക്കള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതിന് ശേഷം തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പഞ്ചാബിലെ ജനങ്ങളില്‍ നിന്ന് തനിക്ക് കടുത്ത സമ്മര്‍ദമുണ്ടെന്ന് രാജേവല്‍ പറഞ്ഞു. മയക്കുമരുന്ന്, തൊഴിലില്ലായ്മ, സംസ്ഥാനത്തുനിന്നുള്ള യുവാക്കളുടെ കുടിയേറ്റം തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ പഞ്ചാബ് അഭിമുഖീകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Keywords: 22 farm unions float political party Samyukt Samaj Morcha to contest Punjab polls, SKM doesn't approve, New Delhi, News, Politics, Farmers, Panjab, Assembly Election, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.