Sini Shetty | മിസ് ഇന്‍ഡ്യാ കിരീടം ചൂടി കര്‍ണാടകയില്‍ നിന്നുള്ള സിനി ഷെട്ടി

 


ബെംഗ്ലൂറു: (www.kvartha.com) മിസ് ഇന്‍ഡ്യാ കിരീടം ചൂടി കര്‍ണാടകയില്‍ നിന്നുള്ള സിനി ഷെട്ടി. രാജസ്താന്റെ രുബാല്‍ ഷെഖാവത് ഫസ്റ്റ് റണറപും ഉത്തര്‍ പ്രദേശിന്റെ ശിനാത്ത ചൗഹാന്‍ സെകന്‍ഡ് റണറപുമായി. ജൂലൈ നാലിന് ജിയോ വേള്‍ഡ് സെന്ററിലായിരുന്നു ഗ്രാന്‍ഡ് ഫിനാലെ നടന്നത്.

സിനിയെ മുന്‍ മിസ് ഇന്‍ഡ്യ മാനസ വാരണസി കിരീടമണിയിച്ചു. 21 വയസ്സുകാരി സിനി ഷെട്ടിയായിരിക്കും 71-ാമത് മിസ് വേള്‍ഡ് മത്സരത്തില്‍ ഇന്‍ഡ്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുക . ചലച്ചിത്ര താരങ്ങളായ മലൈക അറോറ, നേഹ ധൂപിയ, ദിനോ മോറിയ, ഡിസൈനര്‍മാരായ രോഹിത് ഗാന്ധി, രാഹുല്‍ ഖന്ന, കൊറിയോഗ്രാഫര്‍ ശ്യാമക് ദവാര്‍, മുന്‍ ക്രികറ്റ് താരം മിതാലി രാജ് എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍.

Sini Shetty | മിസ് ഇന്‍ഡ്യാ കിരീടം ചൂടി കര്‍ണാടകയില്‍ നിന്നുള്ള സിനി ഷെട്ടി

സിനി ഷെട്ടി ജനിച്ചത് മുംബൈയിലാണെങ്കിലും വളര്‍ന്നത് കര്‍ണാടകയിലാണ്. അകൗണ്ടിങ് ആന്‍ഡ് ഫിനാന്‍സില്‍ ഡിഗ്രി പൂര്‍ത്തിയാക്കിയ സിനി നിലവില്‍ ചാര്‍ടേഡ് ഫിനാന്‍ഷ്യല്‍ അനലിസ്റ്റ് (CFA) വിദ്യാര്‍ഥിനിയാണ്. ഭരതനാട്യം നര്‍ത്തകി കൂടിയാണ് സിനി.

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഓണ്‍ലൈനായിട്ടാണ് മിസ് ഇന്‍ഡ്യ 2022 ഓഡിഷനുകള്‍ നടന്നത്. അതിനുശേഷം പല ഘട്ടങ്ങളായി നടന്ന മത്സരങ്ങള്‍ക്കും അഭിമുഖങ്ങള്‍ക്കും ശേഷം 31 പേരെ തിരഞ്ഞെടുക്കുകയായിരുന്നു. ഇവര്‍ക്ക് മുംബൈയില്‍വെച്ച് ഗ്രൂമിങ് സെഷനുകള്‍ നടത്തി. തുടര്‍ന്നാണ് ഫൈനല്‍ റൗന്‍ഡ് അരങ്ങേറിയത്.

Keywords: 21-yr-old Sini Shetty from Karnataka crowned Femina Miss India 2022, Bangalore, News, Karnataka, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia