കര്‍ണാടക നിയമസഭയില്‍ 203 കോടീശ്വരന്മാര്; 74 പേര് കുറ്റവാളികള്‍
May 11, 2013, 12:18 IST
ADVERTISEMENT
ബാംഗ്ലൂര്‍: കര്‍ണാടക നിയമസഭയിലേയ്ക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട 225 എം.എല്‍.എമാരില്‍ 203 പേര് കോടീശ്വരന്മാരാണ്. സന്നദ്ധ സംഘടനയായ കര്‍ണാടക ഇലക്ഷന് വാച്ചാണ് ഇതുസംബന്ധിച്ച റിപോര്‍ട്ട് പുറത്തുവിട്ടത്. 218 പേരുടെ സ്വത്തുവിവരങ്ങളാണ് സംഘടന പരിശോധിച്ചത്. ഇതില്‍ 203 പേരും കോടീശ്വരന്മാരാണ്. അതായത് മൊത്തം അംഗങ്ങളില്‍ 93 ശതമാനം പേരും കോടീശ്വരന്മാരാണെന്നു സാരം. കഴിഞ്ഞ മന്ത്രിസഭയില്‍ 63 ശതമാനം പേരായിരുന്നു കോടീശ്വരന്മാര്. 223 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ് 121 സീറ്റുകളിലാണ് വിജയിച്ചത്.
കോണ്‍ഗ്രസ് തന്നെയാണ് കോടീശ്വരന്മാരുടെ പട്ടികയിലും മറ്റു പാര്‍ട്ടികളെ അപേക്ഷിച്ച് മുന്നിട്ടു നില്‍ക്കുന്നത്. സ്വത്തുവകകള്‍ പരിശോധിച്ച 118 പേരില്‍ 112 പേര്. രണ്ടാം സ്ഥാനത്ത് ബിജെപിയാണ്. ബിജെപിയുടെ 40 അംഗങ്ങളില്‍ 37 പേരും കോടിപതികളാണ്. ജനതാദള്‍ സെക്കുലറിന്റെ 38 പേരുടെ സ്വത്ത് പരിശോധിച്ചതില്‍ 36 പരും കോടീശ്വരന്മാരാണ്. മൊത്തം 40 അംഗങ്ങളാണ് ജെഡിഎസിനുള്ളത്. 218 അംഗങ്ങളില്‍ 74 പേരും ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. ഇവരില്‍ 39 പേര് കൊലപാതക ശ്രമം, തട്ടിക്കൊണ്ടുപോകല്‍, സ്ത്രീകള്‍ക്കു നേരേയുള്ള അതിക്രമം തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ പ്രതിയായിട്ടുള്ളവരാണ്. ഈ 74 പേരില്‍ 37 പേര് കോണ്‍ഗ്രസ് അംഗങ്ങളാണ്. 13, 12 എന്നിങ്ങനെയാണ് ബിജെപിയുടെയും ജെഡിഎസിന്റെയും ക്രമിനല്‍ അംഗങ്ങളുടെ കണക്ക്.
ബിഎസ്. യെദിയൂരപ്പയുടെ കെജെപിയുടെ ആറംഗങ്ങള്‍ മാത്രമേ വിജയിച്ചിട്ടുള്ളൂ എങ്കിലും അവരില്‍ മൂന്നു പേര് കെടും ക്രമിനിലുകളാണ്. ബിഎസ്ആര്‍ കോണ്‍ഗ്രസിന്റെ നാലല് രണ്ടംഗങ്ങളാണ് ക്രിമിനല്‍ പട്ടികയില്‍. കര്‍ണാടകയില്‍ വിജയിച്ച ഏക സമാജ്വാദി പാര്‍ട്ടി അംഗം പാര്‍ട്ടിയെ ക്രമിനല്‍ പട്ടികയിലും ഉള്‍പ്പെടുത്തുന്നതിലും പരാജയപ്പെട്ടില്ല.
SUMMARY: The new Assembly has at least 203 crorepatis and the average asset of each MLA is `23.54 crore, which is 135 per cent more than the last Assembly, Karnataka Election Watch, an NGO, said.
Keywords: National news, Karnataka, New Assembly, 203 crorepatis, Average asset, MLA, 135 per cent, Last Assembly, Karnataka Election Watch, NGO,
SUMMARY: The new Assembly has at least 203 crorepatis and the average asset of each MLA is `23.54 crore, which is 135 per cent more than the last Assembly, Karnataka Election Watch, an NGO, said.
Keywords: National news, Karnataka, New Assembly, 203 crorepatis, Average asset, MLA, 135 per cent, Last Assembly, Karnataka Election Watch, NGO,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
