ജമ്മു കശ്മീരിലെ നഗ്രോട്ട സൈനിക താവളത്തിനുള്ളില്‍ ഭീകരാക്രമണം: 2 ജവാന്മാര് കൊല്ലപ്പെട്ടു
Nov 29, 2016, 12:03 IST
ശ്രീനഗര്‍: (www.kvartha.com 29.11.2016) ജമ്മുകശ്മീരില്‍ സൈനിക ക്യാമ്പിനു നേരെ വീണ്ടും ഭീകരാക്രമണം. ജമ്മുവില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയുള്ള നഗ്രോട്ടയിലെ സൈനിക താവളത്തിനുള്ളിലാണ് ഭീകരാക്രമണം നടന്നത്. ആക്രമണത്തില്‍ രണ്ട് ബി എസ് എഫ് ജവാന്മാര് കൊല്ലപ്പെടുകയും രണ്ടു ജവാന്മാര്ക്ക് പരിക്കേറ്റതായും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ട്വീറ്റ് ചെയ്തു.
മൂന്നു ഭീകരര്‍ സൈനിക താവളത്തിനുള്ളില്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്നാണു സൂചന. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരമണിയോടെയാണു ഭീകരര്‍ ആക്രമണം നടത്തിയത്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. ആക്രമണത്തെ തുടര്‍ന്ന് നഗ്രോതയില്‍ സ്കൂളുകള്‍ അടച്ചു . ഒളിച്ചിരിക്കുന്ന മൂന്നു ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു .

ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സമീപ പ്രദേശങ്ങളില്‍നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നു. ക്യാമ്പിന് സമീപത്തെ പ്രദേശങ്ങളെല്ലാം തന്നെ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. ഭീകരരെ നേരിടാന്‍ കൂടുതല്‍ സൈന്യത്തെ നിയോഗിച്ചിട്ടുണ്ട്. അതേസമയം കശ്മീരിലെ സാംബയില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച രണ്ട് ഭീകരരെ സൈന്യം വധിച്ചു .
Also Read:
വിദ്യാര്‍ത്ഥികളുടെ മരണം നാടിനെ നടുക്കി; മരണം നടന്നത് പിതാവിന്റെ കണ്മുന്നില്, നീന്തലറിയാത്തതിനാല്‍ നിസഹായനായിKeywords: 2 Soldiers Killed In Terror Attack On Army Unit In Nagrota Near Jammu, Srinagar, Injured, Twitter, school, Kashmir, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.