Child Rescued | ആകാശയാത്രയ്ക്കിടെ ഹൃദ്‌രോഗിയായ കുഞ്ഞിന് ശ്വാസതടസം അനുഭവപ്പെട്ടു; രക്ഷകരായി സഹയാത്രികരായ ഡോക്ടര്‍മാര്‍

 


ന്യൂഡെല്‍ഹി: (KVARTHA) ആകാശത്തുവച്ച് ഗുരുതര ശ്വാസതടസം നേരിട്ട നവജാത ശിശുവിന് രക്ഷകരായെത്തി സഹയാത്രികരായ ഡോക്ടര്‍മാര്‍. റാഞ്ചിയില്‍നിന്ന് ഡെല്‍ഹിയിലേക്കുള്ള വിമാനത്തില്‍ 6 മാസം പ്രായമുള്ള കുഞ്ഞിനാണ് ശാരീരികാസ്വസ്ഥതകള്‍ ഉണ്ടായത്.

ഡോക്ടറും ഐഎഎസ് ഓഫിസറുമായ നിതിന്‍ കുല്‍ക്കര്‍ണിയും റാഞ്ചി സദര്‍ ആശുപത്രിയിലെ ഡോ. മൊസമില്‍ ഫിറോസുമാണ് വിമാനത്തിനുള്ളില്‍ അടിയന്തര ചികിത്സ ലഭ്യമാക്കി ഹൃദ്‌രോഗിയായ കുട്ടിക്ക് തുണയായത്.

വിമാനത്തിനുള്ളില്‍ കുട്ടികള്‍ക്കുള്ള ഓക്‌സിജന്‍ മാസ്‌കോ മറ്റു സംവിധാനങ്ങളോ ലഭ്യമല്ലായിരുന്നു. മുതിര്‍ന്നവര്‍ക്കുള്ള ഓക്‌സിജന്‍ മാസ്‌ക് കുട്ടിക്ക് നല്‍കി, മാതാപിതാക്കളുടെ പക്കലുണ്ടായിരുന്ന മരുന്നെടുത്ത് കുത്തിവയ്പ് കൂടി നല്‍കിയതോടെ ആശ്വാസമായി. വൈകാതെ വിമാനം ലാന്‍ഡ് ചെയ്ത ഉടന്‍ തന്നെ മെഡികല്‍ സംഘമെത്തി ഓക്‌സിജന്‍ നല്‍കി കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി.

റാഞ്ചിയില്‍നിന്ന് ചികിത്സയ്ക്കായി മാതാപിതാക്കള്‍ കുട്ടിയെ ഡെല്‍ഹി ഓള്‍ ഇന്‍ഡ്യ ഇന്‍സ്റ്റിറ്റിയൂട് ഓഫ് മെഡികല്‍ സയന്‍സസിലേക്ക് കൊണ്ട് വരികയായിരുന്നു. ഇതിനിടെ ശ്വാസ തടസം നേരിട്ടതിനെ തുടര്‍ന്ന് യാത്രക്കാരില്‍ ഡോക്ടര്‍മാരുണ്ടെങ്കില്‍ അടിയന്തര ചികിത്സ നല്‍കണമെന്ന് അനൗണ്‍സ് ചെയ്തു. ജാര്‍ഖണ്ഡ് സര്‍കാരിന്റെ പ്രിന്‍സികല്‍ സെക്രടറി കൂടിയായ അതുല്‍ കുല്‍ക്കര്‍ണി ഉടന്‍ തന്നെ കുട്ടിക്ക് അരികിലെത്തി. പിന്നാലെ ഡോ. മൊസമില്‍ ഫിറോസുമെത്തി.

ഇവരെ അഭിനന്ദിച്ച് വിമാനത്തില്‍ ഉണ്ടായിരുന്ന യാത്രക്കാരന്‍ എ എസ് ദിയോള്‍ എക്‌സില്‍ 'ഡോക്ടര്‍മാര്‍ ദൈവം അയയ്ക്കുന്ന മാലാഖമാര്‍' ആണെന്ന് അദ്ദേഹം കുറിച്ചു. ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ ടാഗ് ചെയ്താണ് ദിയോള്‍ പോസ്റ്റ് ചെയ്തത്.


Child Rescued | ആകാശയാത്രയ്ക്കിടെ ഹൃദ്‌രോഗിയായ കുഞ്ഞിന് ശ്വാസതടസം അനുഭവപ്പെട്ടു; രക്ഷകരായി സഹയാത്രികരായ ഡോക്ടര്‍മാര്‍


Keywords: News, National, National-News, Delhi-News, Delhi News, Doctors, Child, Heart Disease, Gasping, Breathing Issues, Delhi-Bound Flight, Ranchi-Delhi, 2 doctors save baby with breathing issues on Delhi-bound flight.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia