ബിജെപി എംപിയടക്കം പ്രതിയായ മാലേഗാവ് സ്‌ഫോടനകേസിലെ മറ്റൊരു സാക്ഷി കൂടി കൂറുമാറി; ഇതോടെ കോടതിയിൽ നിലപാട് മാറ്റിയവരുടെ എണ്ണം 19 ആയി
Mar 25, 2022, 12:29 IST
ന്യൂഡെൽഹി: (www.kvartha.com 25.03.2022) 2008 ലെ മാലേഗാവ് ബോംബ് സ്‌ഫോടനകേസിന്റെ (2008 Malegaon blast case) വാദം കോടതിയിൽ തുടർചയായി നടക്കുന്നുണ്ടെങ്കിലും കുറച്ചുകാലമായി ഈ കേസുമായി ബന്ധപ്പെട്ട മിക്ക സാക്ഷികളും തുടരെ കൂറുമാറുകയാണ്. സാക്ഷികൾ ഒന്നുകിൽ അവരുടെ മൊഴി നിഷേധിക്കുകയോ പ്രതിയെ തിരിച്ചറിയാൻ വിസമ്മതിക്കുകയോ ചെയ്യുന്നു. ഇപ്പോഴിതാ മുൻ സൈനികനായ മറ്റൊരു സാക്ഷി കൂടി വ്യാഴാഴ്ച കൂറുമാറി. ഈ കേസിലെ 19-ാം സാക്ഷിയാണ് ഇയാൾ.
ഭോപാലിൽ നിന്നുള്ള ബിജെപി എംപി പ്രജ്ഞാ സിങ് താക്കൂറാണ് കേസിലെ മുഖ്യപ്രതി. ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ജഡ്ജി പിആർ സിത്രെയാണ് വാദം കേൾക്കുന്നത്. ലഫ്റ്റനന്റ് കേണൽ പ്രസാദ് പുരോഹിതിനെ മാത്രമാണ് താൻ തിരിച്ചറിഞ്ഞതെന്ന് സാക്ഷി പറഞ്ഞു. കോടതിയിൽ ഹാജരായ പ്രതികളിൽ പുരോഹിതും ഉണ്ടായിരുന്നു. മറ്റ് പ്രതികളെ പരിചയമില്ലെന്നും അവരെ കണ്ടിട്ടില്ലെന്നും ഇയാൾ വ്യക്തമാക്കി. അഭിനവ് ഭാരത് എന്ന വലതുപക്ഷ സംഘടനയുടെ ഒരു യോഗത്തിലും താൻ പങ്കെടുത്തിട്ടില്ലെന്നും സാക്ഷി കൂട്ടിച്ചേർത്തു. നേരത്തെ അന്വേഷണ ഏജൻസികളോട് പറഞ്ഞ കാര്യങ്ങൾ ഓർമയില്ലെന്നും ഇയാൾ പറഞ്ഞു. പ്രോസിക്യൂഷന്റെ ആവശ്യപ്രകാരം സാക്ഷി കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചു.
2008 സെപ്തംബർ 29 ന് വടക്കൻ മഹാരാഷ്ട്രയിലെ മാലേഗാവ് പട്ടണത്തിലെ പള്ളിക്ക് പുറത്ത് മോടോർ സൈകിളിൽ കെട്ടിയിരുന്ന സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ആറ് പേർ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2008 സെപ്തംബർ 30-ന് മാലേഗാവിലെ ആസാദ് നഗർ പൊലീസ് സ്റ്റേഷനിൽ കേസ് രെജിസ്റ്റർ ചെയ്തു. മഹാരാഷ്ട്ര എടിഎസ് ആണ് ആദ്യം കേസ് അന്വേഷിച്ചതെങ്കിലും 2011ൽ എൻഐഎയ്ക്ക് കൈമാറുകയായിരുന്നു.
താക്കൂറിനും പുരോഹിതിനും പുറമെ റിട.മേജർ രമേഷ് ഉപാധ്യായ, അജയ് രാഹിർക്കർ, സുധാകർ ദ്വിവേദി, സുധാകർ ചതുർവേദി, സമീർ കുൽക്കർണി എന്നിവർ കേസിൽ ഉൾപെട്ടിട്ടുണ്ട്. പ്രഗ്യാ ഠാക്കൂർ ഉൾപെടെയുള്ള ചിലർക്ക് ഈ കേസിൽ ജാമ്യം ലഭിച്ചു. ഇതോടൊപ്പം യുഎപിഎ, ആയുധ നിയമം തുടങ്ങിയവയിലെ ഗുരുതരമായ നിരവധി വകുപ്പുകളും നീക്കം ചെയ്തു. കേസിൽ 200-ലധികം സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി. എന്നാൽ ഇതുവരെ 19 സാക്ഷികൾ തങ്ങളുടെ മൊഴികളിൽ നിന്ന് കൂറുമാറി.
< !- START disable copy paste -->

Keywords: Newdelhi, National, News, Top-Headlines, BJP, Court, Bomb Blast, Case, Bhoppal, Police station, Injury, Dead, Soldier, 19th witness in 2008 Malegaon blast case turns hostile.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.